ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ ‘ദേവലോകം’ സമർപ്പണം 24ന്
നെയ്യാറ്റിൻകര ∙ ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ, നിർമാണം പൂർത്തിയാക്കിയ ‘ദേവലോക’ത്തിന്റെ സമർപ്പണം 24ന് നടത്തുമെന്ന് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു. ബ്രഹ്മാവും സരസ്വതിയും, മഹാ വിഷ്ണുവും ലക്ഷ്മി ദേവിയും, ശിവനും പാർവതിയും, നാരദൻ, ബൃഹസ്പതി എന്നിവർ അടങ്ങുന്ന ദേവസഭയെ ആണ്

നെയ്യാറ്റിൻകര ∙ ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ, നിർമാണം പൂർത്തിയാക്കിയ ‘ദേവലോക’ത്തിന്റെ സമർപ്പണം 24ന് നടത്തുമെന്ന് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു. ബ്രഹ്മാവും സരസ്വതിയും, മഹാ വിഷ്ണുവും ലക്ഷ്മി ദേവിയും, ശിവനും പാർവതിയും, നാരദൻ, ബൃഹസ്പതി എന്നിവർ അടങ്ങുന്ന ദേവസഭയെ ആണ് ദേവലോകത്തിൽ കാണാൻ സാധിക്കുക. 110 അടി ഉയരമുള്ള ശിവലിംഗം ആണ് ഇവിടെ ആദ്യം നിർമിച്ചത്. പിന്നാലെ 80 അടി ഉയരത്തിൽ 64 അടി നീളമുള്ള ഭീമാകാരനായ ഹനുമാൻ രൂപവും വൈകുണ്ഠവും നിർമിച്ചു. ഒടുവിലാണ് ദേവസഭയുടെ നിർമാണം.
ശിവലിംഗത്തിൽ 7 നിലകളുണ്ട്. ഒരോ നിലയിലും ശിവന്റെ 64 ഭാവങ്ങൾ കാണാനാകും. പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവ ക്ഷേത്രങ്ങളെ പ്രതിനിധീകരിക്കുന്ന 108 ശിവലിംഗങ്ങളും ഇവിടെ കാണാം. ഏറ്റവും മുകളിലുള്ള നിലയിൽ കൈലാസമാണ്. അവിടെ നിന്നും ഭീമാകാരനായ ഹനുമാൻ പ്രതിമയുടെ ഉള്ളിലൂടെയാണ് വൈകുണ്ഡത്തിൽ പ്രവേശിക്കുക. വൈകുണ്ഡത്തിലും 7 നിലകളുണ്ട്. അവിടെ അഷ്ട ലക്ഷ്മികളെ കണ്ടു കഴിഞ്ഞാൽ നേരെ ദേവലോകത്തേയ്ക്ക് പ്രവേശിക്കാം.