പുതിയ ഇനം തുമ്പിയെ കണ്ടെത്തി; പേര് അഗസ്ത്യമല മുളവാലൻ
ആര്യനാട്∙ പഞ്ചായത്തിലെ മഞ്ചാടി നിന്ന വിളയിൽ നിന്ന് അപൂർവമായ സൂചിത്തുമ്പിയെ ഗവേഷകർ കണ്ടെത്തി. നീണ്ട് മുളം തണ്ട് പോലെ ഉദരം ഉള്ളതിനാൽ മുളവാലന്മാർ എന്ന വിഭാഗത്തിൽ അറിയപ്പെടുന്ന ഇൗ തുമ്പികൾക്ക് പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയോട് ചേർന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാൽ അഗസ്ത്യമല മുളവാലൻ എന്ന് പേര് നൽകി.

ആര്യനാട്∙ പഞ്ചായത്തിലെ മഞ്ചാടി നിന്ന വിളയിൽ നിന്ന് അപൂർവമായ സൂചിത്തുമ്പിയെ ഗവേഷകർ കണ്ടെത്തി. നീണ്ട് മുളം തണ്ട് പോലെ ഉദരം ഉള്ളതിനാൽ മുളവാലന്മാർ എന്ന വിഭാഗത്തിൽ അറിയപ്പെടുന്ന ഇൗ തുമ്പികൾക്ക് പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയോട് ചേർന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാൽ അഗസ്ത്യമല മുളവാലൻ എന്ന് പേര് നൽകി. വീട്ടുവളപ്പുകളിൽ നിന്ന് കരമനയാറ്റിലേക്ക് ഒഴുകുന്ന ചെറിയ നീർച്ചാലുകളിൽ നിന്നാണ് തുമ്പിയെ കണ്ടെത്തിയത്.
നീണ്ട് മെലിഞ്ഞ ഈ തുമ്പിയുടെ കറുത്ത ശരീരത്തിൽ നീല കുറികളും പൊട്ടുകളും കാണാം. പിൻകഴുത്തിന്റെയും ചെറുവാലുകളുടെയും ആകൃതിയാണ് മലബാർ മുളവാലനിൽ നിന്ന് ഇൗ തുമ്പിയെ വ്യത്യസ്തമാക്കുന്നത്. ജനിതക ഘടനയിലും ജനനേന്ദ്രിയത്തിന്റെ ആകൃതിയിലും വ്യത്യാസം ഉണ്ടെന്ന് തെളിഞ്ഞു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ.ജോസ്, സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ് അംഗം റെജി ചന്ദ്രൻ, പൂനെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോ.പങ്കജ് കൊപാർഡേ, അരാജുഷ് പയ്‌ര എന്നിവരാണ് ഗവേഷക സംഘത്തിൽ ഉണ്ടായിരുന്നത്. രാജ്യാന്തര പ്രസിദ്ധീകരണമായ ഇന്റർനാഷനൽ ജേണൽ ഓഫ് ഒഡെനറ്റോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.