ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് പൊലീസ് പിടിയിൽ
കടുത്തുരുത്തി ∙ കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെ (46) രാത്രി വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്നാണ് കോതനല്ലൂർ ടൗണിനു സമീപത്തെ വീട്ടിൽ നിന്നും രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്.കൊച്ചി സ്വദേശിയായ യുവതിയെ

കടുത്തുരുത്തി ∙ കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിനെ (46) രാത്രി വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പൊലീസും ചേർന്നാണ് കോതനല്ലൂർ ടൗണിനു സമീപത്തെ വീട്ടിൽ നിന്നും രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്. കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. രാജേഷ് രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശുമായി പുത്തൻപാലം രാജേഷിന് അടുത്ത ബന്ധമുണ്ട്. ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാജേഷിനെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായി ഇയാൾക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം, കവർച്ച, ഭവനഭേദനം, പീഡനം തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളുണ്ട്. പേട്ട, വഞ്ചിയൂർ, പേരൂർക്കട, മെഡി.കോളജ്, കന്റോൺമെന്റ് ശ്രീകാര്യം, വട്ടിയൂർക്കാവ് എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്.