കല്ലമ്പലം ∙ റംബുട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ്–വൃന്ദ ദമ്പതികളുടെ മകൻ ആദവ് ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കുട്ടി റംബുട്ടാന്റെ കുരു വിഴുങ്ങിയത്.വീട്ടിലുണ്ടായ റംബുട്ടാൻ പഴം ബന്ധുക്കളായ കുട്ടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലമ്പലം ∙ റംബുട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ്–വൃന്ദ ദമ്പതികളുടെ മകൻ ആദവ് ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കുട്ടി റംബുട്ടാന്റെ കുരു വിഴുങ്ങിയത്.വീട്ടിലുണ്ടായ റംബുട്ടാൻ പഴം ബന്ധുക്കളായ കുട്ടികൾ അടുത്തിരുന്നു കഴിക്കുമ്പോഴായിരുന്നു സംഭവം. കുരു വിഴുങ്ങാൻ ശ്രമിച്ചപ്പോൾ തൊണ്ടയിൽ കുടുങ്ങി.ശ്വാസം മുട്ടിയ കുഞ്ഞിനെ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്  കുരു പുറത്തെടുത്തെങ്കിലും  തൊണ്ട മുറിയുകയും ശ്വാസതടസ്സമുണ്ടാവുകയും ചെയ്തു.തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സഹോദരൻ:ആരിഷ്. 

കുഞ്ഞുങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും വസ്തു കുടുങ്ങിയാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ

തൊണ്ടയിൽ വസ്തു കുടുങ്ങിയാൽ 
കുഞ്ഞുങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും വസ്തു കുടുങ്ങിയാൽ ഉടനടി ആശുപത്രിയിൽ എത്തിക്കണം. ഇതിനുള്ള സമയമില്ലെങ്കിൽ, താഴെ പറയുന്ന പ്രാഥമിക ശുശ്രൂഷ നൽകാം.
∙ പ്രാഥമിക ശുശ്രൂഷ നൽകുന്ന ആൾ ഇരുന്നിട്ടോ മുട്ടു കുത്തി നിന്നിട്ടോ, കുട്ടിയെ മടിയിൽ കമഴ്ത്തി കിടത്തുക. ശുശ്രൂഷകന്റെ കയ്യിലോ തുടയിലോ ആകണം കിടത്തേണ്ടത്. 
∙ കൈത്തണ്ട കൊണ്ട് 5 തവണ മുതുകിൽ ഏതാണ്ടു നടുഭാഗത്തായി അമർത്തി അടിക്കുക.  കുടുങ്ങിയ വസ്തു തൊണ്ടയിൽ നിന്ന് വായിലേക്കു  എത്തിയോ എന്നും ഇടയ്ക്കു പരിശോധിക്കണം.   
∙ കുട്ടിയുടെ ശ്വാസം നിന്നു പോയാൽ മലർത്തി കിടത്തി, നെഞ്ചിന്റെ നടുക്കായി 2 വിരലുകൾ ഉപയോഗിച്ച് ആഞ്ഞ് അമർത്തുക. ഒരു സെക്കൻഡിൽ ഒരു അമർത്തൽ എന്ന രീതിയിൽ ചെയ്യണം.  
∙ 5 പ്രാവശ്യം പുറത്തും 5 പ്രാവശ്യം നെഞ്ചിന്റെ ഭാഗത്തും അമർത്തുന്നതു തുടരുക. കുടുങ്ങിയ വസ്തു വായിൽ വരുന്നത് വരെ ഇത് തുടരാം. 
∙ കുട്ടിക്ക് ബോധം തെളിഞ്ഞില്ലെങ്കിൽ 2 മിനിറ്റ് സിപിആർ (കൃത്രിമ ശ്വാസം) നൽകാം. എന്നിട്ട് ഉടനടി ആശുപത്രിയിൽ എത്തിക്കണം. വിവരങ്ങൾക്ക് കടപ്പാട്: ഡോ. സിബി കുര്യൻ ഫിലിപ് (സീനിയർ സ്പെഷലിസ്റ്റ് പീഡിയാട്രിഷ്യൻ)

English Summary:

In a tragic incident in Kallambalam, 6-month-old Aadhav died after a rambutan fruit lodged in his throat, causing suffocation. Despite immediate medical intervention and intensive care, the infant succumbed to his injuries. This unfortunate event underscores the dangers small fruits can pose to infants.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT