ശുദ്ധജലപദ്ധതി അനിശ്ചിതത്വത്തിൽ; വൈദ്യുതി ബിൽ ആരടയ്ക്കും എന്നതിനെചൊല്ലി തർക്കം
ശ്രീകാര്യം∙ നാട്ടുകാർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുമ്പോൾ 2017 ൽ കിംസ് ആശുപത്രിക്കു സമീപം പൂർത്തിയാക്കിയ ശുദ്ധജല പദ്ധതി ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ശുദ്ധജലക്ഷാമം രൂക്ഷമായ അണമുഖം വാർഡിൽ 2003 ൽ നഗരസഭ 80 ലക്ഷം രൂപ ചെലവഴിച്ച് ശുദ്ധജല പദ്ധതിയുണ്ടാക്കി. 2017ൽ പദ്ധതി പൂർത്തിയാക്കിയെങ്കിലും അതിന്റെ

ശ്രീകാര്യം∙ നാട്ടുകാർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുമ്പോൾ 2017 ൽ കിംസ് ആശുപത്രിക്കു സമീപം പൂർത്തിയാക്കിയ ശുദ്ധജല പദ്ധതി ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ശുദ്ധജലക്ഷാമം രൂക്ഷമായ അണമുഖം വാർഡിൽ 2003 ൽ നഗരസഭ 80 ലക്ഷം രൂപ ചെലവഴിച്ച് ശുദ്ധജല പദ്ധതിയുണ്ടാക്കി. 2017ൽ പദ്ധതി പൂർത്തിയാക്കിയെങ്കിലും അതിന്റെ പ്രയോജനം ഇനിയും നാട്ടുകാർക്കു ലഭിച്ചിട്ടില്ല.വൈദ്യുതി ചാർജും പമ്പ് ഓപ്പറേറ്റർക്കുള്ള ശമ്പളവും ആരു കൊടുക്കും എന്നതു ചൊല്ലിയാണ് തർക്കം. ജലഅതോറിറ്റി 1.5 ലക്ഷം ലീറ്റർ ശേഷിയുള്ള പമ്പും 1 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കും 7.5 എച്ച്പി ശേഷിയുള്ള പമ്പ് ഹൗസും നിർമിച്ചു. ഇത് പ്രവർത്തിക്കാൻ വേണ്ട വൈദ്യുതി കണക്‌ഷനും ലഭിച്ചു.
എന്നാൽ വൈദ്യുതി ചെലവ് ആരു കൊടുക്കും, പമ്പ് ഓപ്പറേറ്റർക്കും മറ്റുമുള്ള ശമ്പളം ആരു നൽകും തുടങ്ങിയ കാര്യത്തിൽ നഗരസഭയും ജല അതോറിറ്റിയുമായി തർക്കമായി.അതിനെ തുടർന്ന് പദ്ധതി അതേ നിലയിൽ കടക്കുകയാണ്. പമ്പും അനുബന്ധ ഉപകരണങ്ങളുമെല്ലാം നാശത്തിന്റെ വക്കിലാണ്. ജലഅതോറിറ്റിയും നഗരസഭയുമായി തർക്കം തുടരുമ്പോൾ ദക്ഷിണ വ്യോമസേന കമാൻഡിനു സമീപം ഉയർന്ന് പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോഴാണ് ശുദ്ധജല പദ്ധതി നോക്കുകുത്തിയായി കിടക്കുന്നത്. എച്ച്പിഎ റസിഡന്റ്സ് അസോസിയേഷൻ പല തവണ പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഫലം ഉണ്ടായിട്ടില്ല.