‘വളരെ സർപ്രൈസിങ് ആയല്ലോ’?; ഈഡന് ആദ്യാക്ഷരം കുറിച്ച് ചീഫ് സെക്രട്ടറി, അരികിൽ അമ്മ എസ്പി!
തിരുവനന്തപുരം∙ മലയാള മനോരമയിലെ വിദ്യാരംഭ വേദിയിൽ മകനെയും കൂട്ടി ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ് എസ്പി മെറിൻ ജോസഫ് മുന്നിലെത്തിയപ്പോൾ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആശ്ചര്യപ്പെട്ടു. ‘വളരെ സർപ്രൈസിങ് ആയല്ലോ’ എന്നു പറഞ്ഞ് മെറിന്റെ മകൻ ഈഡൻ ഏബ്രഹാമിനെ മടിയിലേക്കു വാങ്ങി. ഈഡന്റെ വിദ്യാരംഭം കുറിക്കാൻ

തിരുവനന്തപുരം∙ മലയാള മനോരമയിലെ വിദ്യാരംഭ വേദിയിൽ മകനെയും കൂട്ടി ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ് എസ്പി മെറിൻ ജോസഫ് മുന്നിലെത്തിയപ്പോൾ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ആശ്ചര്യപ്പെട്ടു. ‘വളരെ സർപ്രൈസിങ് ആയല്ലോ’ എന്നു പറഞ്ഞ് മെറിന്റെ മകൻ ഈഡൻ ഏബ്രഹാമിനെ മടിയിലേക്കു വാങ്ങി. ഈഡന്റെ വിദ്യാരംഭം കുറിക്കാൻ മനോരമയിൽ എത്തിയതായിരുന്നു മെറിനും അമ്മ മെറീനയും. ‘മാഡത്തെക്കൊണ്ടു തന്നെ മോന്റെ ഈ ചടങ്ങ് നിർവഹിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അമ്മയും അങ്ങനെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
ചീഫ് സെക്രട്ടറി എന്നതിലുപരി വിജ്ഞാനത്തിലും അനുഭവസമ്പത്തിലും എഴുത്തിലുമെല്ലാം മാഡം ഉയർന്ന നിലയിലാണ്. വ്യക്തിപരമായി എനിക്ക് ഏറെ ആദരവും സ്േനഹവുമുണ്ട്.’ മെറിൻ ജോസഫ് പറഞ്ഞു. ഈഡന്റെ വിരൽ പിടിച്ച് അരിയിൽ ‘ഈഡൻ ഏബ്രഹാം’ എന്നു പേരും എഴുതിച്ചു. ശേഷം മിഠായി സമ്മാനിച്ചു. ഗുരുദക്ഷിണ അർപ്പിച്ച് ഈഡൻ ചീഫ് സെക്രട്ടറിയുടെ അനുഗ്രഹം തേടി. ‘മിടുക്കനാവട്ടെ...’ നെറുകയിൽ കൈകൾ വച്ച് ശാരദ മുരളീധരൻ അനുഗ്രഹിച്ചു.