ആര്യനാട്∙ പെ‌ാലീസ് പിടികൂടുന്ന വാഹനങ്ങൾ റോഡുവക്കിൽ കൊടുംവളവിന് സമീപം ഇടംപിടിച്ചതോടെ റോഡിൽ അപകട സാധ്യതയും ഗതാഗത കുരുക്കും. ആര്യനാട് പെ‌ാലീസ് സ്റ്റേഷന് സമീപം ആര്യനാട്–ആനന്ദേശ്വരം റോഡിൽ കെ‌ാടുംവളവിൽ രണ്ട് വശവും തെ‌ാണ്ടി വാഹനങ്ങൾ കിടക്കുകയാണ്.വർഷങ്ങൾക്ക് മുൻപ് പെ‌ാലീസ് പിടിച്ചിട്ട വാഹനങ്ങൾ കാടുമൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യനാട്∙ പെ‌ാലീസ് പിടികൂടുന്ന വാഹനങ്ങൾ റോഡുവക്കിൽ കൊടുംവളവിന് സമീപം ഇടംപിടിച്ചതോടെ റോഡിൽ അപകട സാധ്യതയും ഗതാഗത കുരുക്കും. ആര്യനാട് പെ‌ാലീസ് സ്റ്റേഷന് സമീപം ആര്യനാട്–ആനന്ദേശ്വരം റോഡിൽ കെ‌ാടുംവളവിൽ രണ്ട് വശവും തെ‌ാണ്ടി വാഹനങ്ങൾ കിടക്കുകയാണ്.വർഷങ്ങൾക്ക് മുൻപ് പെ‌ാലീസ് പിടിച്ചിട്ട വാഹനങ്ങൾ കാടുമൂടിയ നിലയിൽ ആണ്. ഇതിൽ പലതും തുരുമ്പെടുത്ത് നശിച്ചു. മുൻപ് സ്റ്റേഷന്റെ മുന്നിൽ ആയിരുന്നു ഇൗ വാഹനങ്ങൾ. മനോരമ നിരന്തരം റിപ്പോർട്ട് ചെയ്തതോടെ ഇൗ വാഹനങ്ങൾ കെ‌ാടുംവളവ് കഴിഞ്ഞ് കെ‌ാണ്ടിട്ടു. വാഹനങ്ങളുടെ ഇൗ കിടപ്പ് ഇപ്പോഴും തുടരുകയാണ്. ഇതിന് ശേഷവും പെ‌ാലീസ് പിടികൂടുന്ന വാഹനങ്ങളും ഇവിടെ തന്നെ ഇടംപിടിക്കുന്നതോടെ റോഡിന്റെ വശങ്ങളിൽ ധാരാളം വാഹനങ്ങളായി. 

ബസ് ഉൾപ്പെടെ ഇവിടെ ഉണ്ട്. സമീപം കെ‌ാടുംവളവ് ആയതിനാൽ എതിർദിശയിൽ എത്തുന്ന വാഹനങ്ങളെ കാണാനും കഴിയില്ല. ഇൗ തെ‌ാണ്ടി വാഹനങ്ങൾ കിടക്കുന്നതിനാൽ ഇൗ സ്ഥലത്ത് റോഡിൽ രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാനും കഴിയാതെയായി. ഇവിടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യതയും കൂടുതൽ ആണ്. ഉടനടി വാഹനങ്ങൾ റോഡിന്റെ വശത്ത് നിന്ന് മാറ്റുന്നതിനുള്ള നടപടികൾ പെ‌ാലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

"വലിയ വാഹനങ്ങൾ ഇടാനുള്ള സ്ഥലം സ്റ്റേഷൻ വളപ്പിൽ ഇല്ലാത്തതിനെ തുടർന്നാണ് റോഡ് വക്കിൽ ഒതുക്കുന്നത്. മുൻപ് പിടിച്ച ഇരുചക്ര വാഹനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ ആയിട്ടുണ്ട്. പിടിച്ചിട്ട വാഹനങ്ങൾ ദൂര സ്ഥലങ്ങളിലേക്ക് മാറ്റി ഇട്ടാൽ ബാറ്ററി ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോകാനും സാധ്യതയുണ്ട്."

English Summary:

The practice of parking seized vehicles along a sharp curve in Aryanad is raising serious concerns about road safety and traffic congestion. Abandoned and dilapidated vehicles obstruct visibility and narrow the road, increasing the risk of accidents. Commuters are urging the police to take action and remove the vehicles.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT