ശബരിപാത കേന്ദ്രസർക്കാർ വാദം തെറ്റ്; പകുതിച്ചെലവ് വഹിക്കാമെന്ന് 3 വർഷം മുൻപേ കേരളം
തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരിപാതയുടെ പകുതിച്ചെലവ് വഹിക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ 3 വർഷം മുൻപേ ഉത്തരവിറക്കുകയും കേന്ദ്രത്തിനു കത്ത് നൽകുകയും ചെയ്തിട്ടും ഇക്കാര്യത്തിൽ കേരളം മറുപടി നൽകിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തെറ്റെന്നു രേഖകൾ. സംസ്ഥാനം പലതവണ കേന്ദ്ര സർക്കാരിനു കത്ത്

തിരുവനന്തപുരം∙ അങ്കമാലി–എരുമേലി ശബരിപാതയുടെ പകുതിച്ചെലവ് വഹിക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ 3 വർഷം മുൻപേ ഉത്തരവിറക്കുകയും കേന്ദ്രത്തിനു കത്ത് നൽകുകയും ചെയ്തിട്ടും ഇക്കാര്യത്തിൽ കേരളം മറുപടി നൽകിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദം തെറ്റെന്നു രേഖകൾ. സംസ്ഥാനം പലതവണ കേന്ദ്ര സർക്കാരിനു കത്ത് നൽകിയിട്ടും അതിനൊന്നും പ്രതികരിക്കാതെയാണു കേരളത്തെ പഴിചാരി കേന്ദ്രസർക്കാർ തെറ്റിദ്ധാരണ പരത്തുന്നതെന്നാണു വാദം. ശബരിപാതയുടെ പകുതിച്ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് 2023 ഡിസംബറിൽ കേരളത്തിനു റെയിൽവേ കത്തയച്ചിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്നാണു ഹാരിസ് ബീരാൻ എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനു കേന്ദ്രമന്ത്രി രവ്നീത് സിങ് നൽകിയ മറുപടി.
സംസ്ഥാനത്തിന്റെ ഇടപെടലുകൾ
∙ 2021 ജനുവരി 7: പദ്ധതിയുടെ പകുതി ചെലവ് പങ്കിടാൻ തയാറാണെന്നും അതിനു കിഫ്ബിയിൽനിന്നു പണം ലഭ്യമാക്കുമെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
∙ 2021 ഒക്ടോബർ 18: സംസ്ഥാനം ചെലവു പങ്കിടാമെന്നും അതു സംബന്ധിച്ച് ഉത്തരവിറക്കിയെന്നും വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. സംസ്ഥാനം പകുതിച്ചെലവ് വഹിക്കുന്നതിനാൽ, സംയുക്ത സംരംഭമായ കെആർഡിസിഎല്ലിനു നിർമാണച്ചുമതല നൽകണമെന്നും ഒന്നാം ഘട്ടമായി അങ്കമാലി മുതൽ രാമപുരം വരെ പാത നിർമിക്കണമെന്നും കത്തിലെ ആവശ്യം. ഇതിനോടു റെയിൽവേ പ്രതികരിച്ചില്ല.
∙ 2023 മാർച്ച് 23: ശബരിപാതയുടെ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ, ആദ്യത്തെ കത്ത് പരാമർശിച്ച് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തിനു ശബരിപാതയ്ക്കു പണം കണ്ടെത്താനുള്ള വഴിയടഞ്ഞു. 2024 ഓഗസ്റ്റ് 29: എസ്റ്റിമേറ്റ് തുക 3810 കോടി രൂപയായി ഉയർന്നു. എങ്കിലും കേരളം ചെലവ് വഹിക്കാൻ തയാറാണെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ റെയിൽവേ ബോർഡ് ചെയർമാനു കത്തു നൽകി. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന വ്യവസ്ഥ കൂടി ഇത്തവണ വച്ചു.
∙ 2024 ഒക്ടോബർ 16: മുഖ്യമന്ത്രിയും മന്ത്രി വി.അബ്ദുറഹിമാനും മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചപ്പോഴും ഇതേ ആവശ്യങ്ങൾ ആവർത്തിച്ചു.