ശ്രീപത്മനാഭസ്വാമി ക്ഷേത്രം: തളിപ്പാത്രം മോഷണം പോയതല്ല, അറിയാതെ എത്തിപ്പെട്ടത്, വൻ സുരക്ഷാവീഴ്ച
തിരുവനന്തപുരം∙ അതീവസുരക്ഷാ മേഖലയിലുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നു പുരാവസ്തു ശേഖരത്തിൽപെട്ട തളിപ്പാത്രം(തളിച്ചട്ടി) മോഷ്ടിച്ചു കടത്തിയെന്ന കേസിൽ വഴിത്തിരിവ്. തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്ട്രേലിയൻ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു. മോഷണം
തിരുവനന്തപുരം∙ അതീവസുരക്ഷാ മേഖലയിലുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നു പുരാവസ്തു ശേഖരത്തിൽപെട്ട തളിപ്പാത്രം(തളിച്ചട്ടി) മോഷ്ടിച്ചു കടത്തിയെന്ന കേസിൽ വഴിത്തിരിവ്. തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്ട്രേലിയൻ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു. മോഷണം
തിരുവനന്തപുരം∙ അതീവസുരക്ഷാ മേഖലയിലുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നു പുരാവസ്തു ശേഖരത്തിൽപെട്ട തളിപ്പാത്രം(തളിച്ചട്ടി) മോഷ്ടിച്ചു കടത്തിയെന്ന കേസിൽ വഴിത്തിരിവ്. തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്ട്രേലിയൻ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു. മോഷണം
തിരുവനന്തപുരം∙ അതീവസുരക്ഷാ മേഖലയിലുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നു പുരാവസ്തു ശേഖരത്തിൽപെട്ട തളിപ്പാത്രം(തളിച്ചട്ടി) മോഷ്ടിച്ചു കടത്തിയെന്ന കേസിൽ വഴിത്തിരിവ്. തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്ട്രേലിയൻ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു. മോഷണം അല്ലെന്നു വ്യക്തമായതോടെ ഹരിയാനയിൽ നിന്നു പൊലീസ് പിടികൂടി തലസ്ഥാനത്ത് എത്തിച്ച ഓസ്ട്രേലിയയിലെ മൈക്രോബയോളജിസ്റ്റും ബിഹാർ സ്വദേശിയുമായ ഗണേഷ് ഝായുടെ (52) അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഗണേഷിന്റെ ഭാര്യയെയും ഇവരുടെ സുഹൃത്തായ സ്ത്രീയെയും പ്രതി ചേർത്തില്ല. 3 പേരും അന്വേഷണം കഴിയുന്നതു വരെ തലസ്ഥാനത്ത് തുടരണമെന്ന ഉപാധിയോടെയാണു വിട്ടയച്ചത്.
ഗണേഷിന്റെ പാസ്പോർട്ട് മരവിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ മോഷണ കുറ്റമില്ലെങ്കിലും മോശം വിചാരത്തോടെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി. വിശദമായ അന്വേഷണത്തിൽ മോഷണമാണെന്നു തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തും. പ്രമേഹരോഗിയായ ഗണേഷ് ഝാ തിരക്കിനിടയിലൂടെ ശ്രീകോവിലിനു സമീപം തട്ടവുമായി പോകുമ്പോൾ തളർച്ച അനുഭവപ്പെട്ടു. ഇതിനിടെ കയ്യിലിരുന്ന തട്ടവും സാധനങ്ങളും തറയിൽ വീണു. ഈ സമയം അടുത്തു നിന്നയാൾ, തൊട്ടടുത്തു തീർഥം വച്ചിരുന്ന തളിപ്പാത്രം എടുത്തു സാധനങ്ങൾ വച്ചു കൊടുത്തതാണെന്നു പൊലീസ് പറഞ്ഞു.
ദർശനത്തിനായി എത്തുന്നതിനു തൊട്ടുമുൻപ് വാങ്ങിയ തട്ടം ആയതിനാൽ ഇതു മാറിയ കാര്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണു ഗണേഷ് ഝായുടെ മൊഴി. അന്വേഷണത്തിൽ മോഷണമല്ലെന്നാണു പ്രാഥമിക കണ്ടെത്തലെന്നു കമ്മിഷണർ ജി.സ്പർജൻകുമാർ പറഞ്ഞു. ഹരിയാനയിലെ ഹോട്ടലിൽനിന്നു തളിപ്പാത്രം കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. അതേ സമയം തളിപ്പാത്രം എടുത്തു നൽകിയത് ആരെന്നു കണ്ടെത്താൻ ക്ഷേത്ര ജീവനക്കാരിൽ നിന്നടക്കം പൊലീസ് വിവരം ശേഖരിച്ചു വരികയാണ്. ദർശനത്തിന് എത്തിയവരാകാം തളിപ്പാത്രം മാറി എടുത്തു നൽകിയതെന്നാണു ജീവനക്കാരുടെ മൊഴി.
ഒറ്റക്കൽ മണ്ഡപത്തിനു താഴെ, ശ്രീപത്മനാഭ സ്വാമിയുടെ പാദഭാഗത്തുള്ള വിശ്വക് സേന വിഗ്രഹത്തിൽ തളിക്കാൻ വെള്ളം കരുതിവയ്ക്കുന്ന പിത്തള തളിപ്പാത്രം (തളിച്ചട്ടി) ആണ് കാണാതായത്. 13ന് രാവിലെ 8.30ന് പാൽപായസ നിവേദ്യത്തിനു ശേഷമായിരുന്നു സംഭവം. തളിപ്പാത്രം കാണാതായ ശ്രീകോവിൽ ഭാഗത്ത് നിരീക്ഷണ ക്യാമറകൾ ഇല്ല. നരസിംഹ പ്രതിഷ്ഠയ്ക്കു സമീപത്തെ ക്യാമറയിലാണ് ഗണേഷ് പാത്രവുമായി പോകുന്ന ദൃശ്യം പതിഞ്ഞത്. തോളിൽ കിടന്ന മേൽമുണ്ടിന്റെ തുമ്പ് കയ്യിലേക്കു വീണു കിടന്നതിനാൽ പാത്രം മറഞ്ഞിരുന്നു. സിസിടിവിയിൽ ഈ ദൃശ്യം കണ്ടിട്ടാണ് മോഷ്ടിച്ചു കടത്തിയതാണെന്നു ക്ഷേത്ര അധികൃതർ സംശയിച്ചതെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്നു പാത്രങ്ങളുടെ കണക്കെടുത്തപ്പോഴാണ് തളിപ്പാത്രം കാണാതായെന്ന് തിരിച്ചറിഞ്ഞത്. 15ന് ആണ് പൊലീസിൽ പരാതി നൽകിയത്. ഹോട്ടലിൽ തിരിച്ചറിയൽ രേഖയായി നൽകിയ പാസ്പോർട്ടിന്റെ പകർപ്പിൽ നിന്നാണ് ഗണേഷിന്റെ വിവരങ്ങൾ ലഭിച്ചത്. ഇന്നലെ രാവിലെ വിമാനമാർഗം മൂന്നുപേരെയും എത്തിച്ചു മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മോഷണം അല്ലെന്നു സ്ഥിരീകരിച്ചതെന്നു പൊലീസ് പറഞ്ഞു.
സുരക്ഷാവീഴ്ച; നടപടിയുണ്ടാകും
തിരുവനന്തപുരം∙ അതീവസുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽനിന്നു പുരാവസ്തുവായ തളിച്ചട്ടി കാണാതായതിൽ വൻ സുരക്ഷാവീഴ്ച. പൊലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷാവലയത്തിലുള്ള ക്ഷേത്രത്തിൽ മെറ്റൽ ഡിറ്റക്ടറ്റർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുടെ മുന്നിലൂടെയാണ് തളിപ്പാത്രം പുറത്തെത്തിയത്. എസ്പിയും ഡിവൈഎസ്പിയും 4 എസ്എച്ച്ഒമാരും അടക്കം നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയ്ക്കുള്ളത്. എന്നിട്ടും ശ്രീകോവിനുള്ളിൽനിന്നു പുരാവസ്തു കാണാതായതു പൊലീസിനു നാണക്കേടായി.
സംഭവത്തിൽ ക്ഷേത്രസുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്കെതിരെ ഇന്നു നടപടിയുണ്ടാകും. ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി നിയോഗിച്ചുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിരന്തരം അലംഭാവം ഉണ്ടാകുന്നതായി പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. 2017ൽ ക്ഷേത്രത്തിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖുകളിൽ ഒന്ന് മോഷണം പോയിരുന്നു. ഓഗസ്റ്റിൽ ദർശനത്തിനു വരി നിന്ന രണ്ടു സ്ത്രീകളുടെ രണ്ടരയും മൂന്നരയും പവൻ വരുന്ന മാലകൾ മോഷണം പോയി. രാവിലെ ദർശനത്തിനിടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളെന്നു സംശയിക്കുന്ന 2 സ്ത്രീകളാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽനിന്നു ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല.
പ്രസാദം സൂക്ഷിക്കാൻ തളിപ്പാത്രം
ക്ഷേത്രത്തിൽനിന്നു കിട്ടിയ തളിപ്പാത്രം ഗണേഷ് ഝാ ഉപയോഗിച്ചത് പ്രസാദം സൂക്ഷിക്കാൻ. ക്ഷേത്ര ദർശനം വഴി ലഭിച്ച പ്രസാദങ്ങൾ സൂക്ഷിച്ച പാത്രം വൃത്തിയായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് ഹരിയാനയിലെ ഹോട്ടലിൽനിന്നു ഗുഡ്ഗാവ് പൊലീസ് കണ്ടെത്തിയത്. മോഷണം പോയ പുരാവസ്തു തേടിയാണ് എത്തിയതെന്നും കൈവശമുണ്ടെങ്കിൽ തിരികെ ഏൽപിച്ച് കീഴടങ്ങണമെന്നുമായിരുന്നു ഹരിയാന പൊലീസ് ഗണേഷ് ഝായോട് ആവശ്യപ്പെട്ടത്. പൊലീസ് തിരയുന്നത് തന്റെ കൈവശമുള്ള പാത്രം ആണെന്നു തിരിച്ചറിയാതെ, അങ്ങനെ ഒന്നും താൻ എടുത്തിട്ടില്ലെന്നായിരുന്നു ഗണേഷ് മറുപടി നൽകിയത്. ഒടുവിൽ പിച്ചള ലോഹത്തിലുള്ള പാത്രം ആണെന്നു എടുത്തു പറഞ്ഞതോടെയാണ് ഗണേഷ് പാത്രം പുറത്തെടുത്തത്. ക്ഷേത്രത്തിൽനിന്നു യാദൃഛികമായി കിട്ടിയ പാത്രം ഉപേക്ഷിക്കാൻ തോന്നിയില്ലെന്നും വിളക്കിനു മുന്നിൽ പൂജിക്കാനായി സൂക്ഷിക്കുകയാണെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. ഈ മറുപടിയാണ് ഗണേഷ് ഝായ്ക്കു വിനയായത്. ഇതോടെ പാത്രം മോഷ്ടിച്ചതു പൂജിക്കാനാണെന്നു പ്രതി കുറ്റം സമ്മതിച്ചെന്നു ഹരിയാന പൊലീസ് ഫോർട്ട് പൊലീസിനെ അറിയിച്ചു.