വിഎസിന് 101–ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് പ്രവർത്തകരും നേതാക്കളും
തിരുവനന്തപുരം ∙ വീടിനു പുറത്ത് പ്രിയപ്പെട്ട പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസവും ലഡുവും വിതരണം ചെയ്ത് തന്റെ 101–ാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി പതിവുള്ളതു പോലെ വീടിനുള്ളിൽ അടുത്ത ബന്ധുക്കളുടെ പരിചരണയിൽ ആഘോഷമൊതുക്കി. വിവിധ സ്ഥലങ്ങളിൽ

തിരുവനന്തപുരം ∙ വീടിനു പുറത്ത് പ്രിയപ്പെട്ട പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസവും ലഡുവും വിതരണം ചെയ്ത് തന്റെ 101–ാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി പതിവുള്ളതു പോലെ വീടിനുള്ളിൽ അടുത്ത ബന്ധുക്കളുടെ പരിചരണയിൽ ആഘോഷമൊതുക്കി. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിപിഎം പ്രവർത്തകരും വിഎസ് ആരാധകരും രാവിലെതന്നെ തലസ്ഥാനത്ത് വിഎസിന്റെ വസതിക്കു മുന്നിലെത്തിയിരുന്നു.
ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഎസിന് അരികിലേക്ക് സന്ദർശകരെ അനുവദിക്കാറില്ലെങ്കിലും രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയുമായി വസതിയിലെത്തി ബന്ധുക്കളെ സന്ദർശിച്ചു. ഭാര്യ വസുമതി, മക്കൾ ഡോ.വി.എ.അരുൺ കുമാർ, ഡോ.വി.വി.ആശ, മരുമക്കൾ ഡോ.രജനി, ഡോ.ടി.തങ്കരാജ്, പേരക്കുട്ടികളായ അർജുൻ, അരവിന്ദ് തുടങ്ങിയവർ ചേർന്നു പിറന്നാൾ കേക്ക് മുറിച്ചു. വീട്ടിൽ പായസം വച്ചെങ്കിലും അതിനു മുൻപു തന്നെ പുറത്ത് പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസം വിതരണം ചെയ്തിരുന്നു.