തിരുവനന്തപുരം ∙ സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നീതിപൂർവം കാര്യങ്ങൾ നിർവഹിക്കുന്നതാണ് സർക്കാരിന്റെ ഉദ്യോഗസ്ഥ സംവിധാനമെന്ന് അഭിമാനത്തോടെ പറയാമെങ്കിലും എല്ലാവരും അങ്ങനെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ സേവനങ്ങൾ ഒരുമിച്ചു ലഭിക്കുന്ന ‘എന്റെ ഭൂമി’ പോർട്ടലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നീതിപൂർവം കാര്യങ്ങൾ നിർവഹിക്കുന്നതാണ് സർക്കാരിന്റെ ഉദ്യോഗസ്ഥ സംവിധാനമെന്ന് അഭിമാനത്തോടെ പറയാമെങ്കിലും എല്ലാവരും അങ്ങനെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ സേവനങ്ങൾ ഒരുമിച്ചു ലഭിക്കുന്ന ‘എന്റെ ഭൂമി’ പോർട്ടലും സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനവും ’(ഐഎൽഐഎംഎസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ട് തീരുമാനമെടുത്തു പോവുക എന്നതാണു സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിലും പല പ്രയാസങ്ങളും ഉണ്ടാകാറുണ്ട്.എല്ലാം ഉദ്ദേശിക്കുന്ന രീതിയിൽ നടക്കുമെന്ന് ഉറപ്പാക്കണമെന്നും അതിന് ആധുനിക സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോർട്ടൽ 3 മാസത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയായ 212 വില്ലേജുകളിലേക്കു വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയുടെ ഡിജിറ്റൽ സർവേയിലൂടെ 212 വില്ലേജുകളിൽ 4.8 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവേ പൂർത്തിയായതായി അധ്യക്ഷനായ മന്ത്രി കെ.രാജൻ പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കൃഷ്ണൻകുട്ടി, ജി.ആർ.അനിൽ, എംഎൽഎമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ,  ലാൻഡ് റവന്യു കമ്മിഷണർ ഡോ എ. കൗശികൻ, റജിസ്ട്രേഷൻ ഐജി ശ്രീധന്യ സുരേഷ്, സർവേ ഡയറക്ടർ സീറാം സാംബശിവറാവു, ജില്ലാ കലക്ടർ അനുകുമാരി, കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Kerala Chief Minister Pinarayi Vijayan inaugurated the "Ente Bhoomi" portal and Integrated Land Information Management System (ILIMS), marking a significant step towards efficient land administration. This digital platform integrates services from the Revenue, Registration, and Survey departments, ensuring easier access to land records and streamlining land-related processes.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT