കാട്ടാക്കട ∙ നഗര വികസനത്തിന് വേണ്ടി മരാമത്ത് വകുപ്പ് തയാറാക്കിയ ഡിപിആർ(ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട്) മാറ്റേണ്ടതില്ലെന്നു സാമൂഹിക ആഘാത പഠന റിപ്പോർട്ട്. ജംക്‌‌ഷൻ വികസനം,അനുബന്ധ റോഡുകളുടെ വികസനം എന്നിവ അനിവാര്യമെന്നും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ പദ്ധതി നടപ്പിലാക്കാവുന്നതാണെന്നും റിപ്പോർട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ നഗര വികസനത്തിന് വേണ്ടി മരാമത്ത് വകുപ്പ് തയാറാക്കിയ ഡിപിആർ(ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട്) മാറ്റേണ്ടതില്ലെന്നു സാമൂഹിക ആഘാത പഠന റിപ്പോർട്ട്.  ജംക്‌‌ഷൻ വികസനം,അനുബന്ധ റോഡുകളുടെ വികസനം എന്നിവ അനിവാര്യമെന്നും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ പദ്ധതി നടപ്പിലാക്കാവുന്നതാണെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മരാമത്ത് തയാറാക്കിയ രൂപ രേഖയിൽ ഒരു മാറ്റവും നിർദേശിച്ചിട്ടില്ല. പ്രത്യാഘാതങ്ങൾ പരമാവധി കുറവ് വരുന്ന തരത്തിലാണ് പട്ടണ വികസന രൂപരേഖ തയാറാക്കിയിട്ടുള്ളതെന്ന് പഠന സംഘം നൽകിയ കരട് റിപ്പോർട്ടിൽ  പറയുന്നത്. 

 സർ‌ക്കാർ–സ്വകാര്യ–പൊതുമേഖല സ്ഥാപനങ്ങളുടെത് ഉൾപ്പെടെ ഒന്നര ഏക്കർ ഭൂമി ഏറ്റെടുക്കണം. പെരുംകുളം,കുളത്തുമ്മൽ, വീരണകാവ് വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമിയാണ് വികസനത്തിനു വേണ്ടി ഏറ്റെടുക്കേണ്ടത്. ജംക്‌ഷന്റേയും അനുബന്ധ റോഡുകളുടെയും ഇരു വശങ്ങളിലൂമായി 182 ഉടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്.4 വീടുകൾ പൂർണമായും പൊളിക്കേണ്ടി വരും. 7വീടുകൾ ഭാഗികമായും 8 വീടുകളെ ചെറിയ തോതിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ബാധിക്കും. ഇപ്പോൾ കണക്കാക്കപെട്ട 160 കടകളിൽ 12 കടകളെ പൂർണമായും 76 കടകളെ ഭാഗികമായും 83 കടകളെ ചെറിയ തോതിലും ബാധിക്കും. 18 വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിങ് ഏരിയ പൂർണമായി നഷ്ടമാകും.

ADVERTISEMENT

∙ പട്ടണ വികസന പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും സുഗമമായ താമസം ഉറപ്പ് വരുത്തണമെന്നും ഉപജീവനം നഷ്ടമാകാത്ത നിലയിൽ പുനരധിവാസം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കിടപ്പാടവും ഉപജീവനവും ഒരുമിച്ച് നഷ്ടമാകുന്ന കുടുംബങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. പദ്ധതി പ്രദേശത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ 3 വർഷമോ അതിൽ അധികമോ ആയി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വാടകക്കാരെയും തൊഴിലാളികളെയും മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിനു പരിഗണിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പദ്ധതി നടപ്പാക്കുമ്പോൾ 182 ഭൂമി ഉടമകൾ, 177 വാടകക്കാർ,3 വർഷം തുടർച്ചയായി ഒരു സ്ഥാപനത്തിൽ ജോലി നോക്കുന്ന 209 തൊഴിലാളികൾ എന്നിവരുടെ പുനരധിവാസം ഉറപ്പാക്കണം. അതായത് ഇവർക്ക് മതിയായ നഷ്ട പരിഹാരം നൽകി പുനരധിവസിപ്പിക്കണം.

English Summary:

The social impact study for Kattakada's urban development project approves the Public Works Department's DPR, highlighting the need for land acquisition and road improvements. The report emphasizes minimizing negative impacts and ensuring fair compensation and rehabilitation for affected residents and businesses.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT