നെടുമങ്ങാട്∙ പെ‌ാലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്ഷേത്രങ്ങളും ഒരു ക്ഷേത്രത്തിന്റെ മുന്നിലെ കാണിക്കവഞ്ചിയും കുത്തിത്തുറന്ന് മോഷണം. വേങ്കവിള ദുർഗാദേവി ക്ഷേത്രം, പാറയിൽനട മേലാംങ്കോട് ദേവീ ക്ഷേത്രം, വേങ്കവിള പ്ലാവറ മഹിഷാസുര മർദിനി ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ചയും പാറയിൽ ശ്രീകൃഷ്ണ സ്വാമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമങ്ങാട്∙ പെ‌ാലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്ഷേത്രങ്ങളും ഒരു ക്ഷേത്രത്തിന്റെ മുന്നിലെ കാണിക്കവഞ്ചിയും കുത്തിത്തുറന്ന് മോഷണം. വേങ്കവിള ദുർഗാദേവി ക്ഷേത്രം, പാറയിൽനട മേലാംങ്കോട് ദേവീ ക്ഷേത്രം, വേങ്കവിള പ്ലാവറ മഹിഷാസുര മർദിനി ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ചയും പാറയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്നിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് 1,500 രൂപയോളം കവരുകയും ചെയ്തു. മോഷ്ടാവ് എന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യം പെ‌ാലീസിന് ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ മോഷണങ്ങൾ നടന്നിട്ടും കവർച്ചക്കാരെ പിടികൂടാത്തതിനാൽ പെ‌ാലീസിനെതിരെ ജനരോഷം ശക്തമായി.

തിങ്കൾ രാത്രി വേങ്കവിള ദുർഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തി തുറന്ന നിലയിലും പരിസരത്തെ പത്തോളം വരുന്ന കാണിക്ക വഞ്ചികൾ തകർത്ത നിലയിലും ആണ്. കമ്മിറ്റി ഓഫിസ് വാതിൽ തകർത്ത് അലമാര കേടാക്കി സ്വർണ പൊട്ടുകൾ മോഷ്ടിച്ചു. നാണയ തുട്ടുകൾ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. പാറയിൽനട മേലാംങ്കോട് ദേവീ ക്ഷേത്രത്തിൽ മേശയും ഓഫിസ് വാതിലും തകർത്തു. കുറച്ച് മാസം മുൻപ് മോഷണം നടന്നതിനാൽ, ക്ഷേത്രത്തിൽ ലഭിക്കുന്ന പണം ഇവിടെ നിന്ന് അന്നന്ന് തന്നെ മാറ്റുന്നതിനാൽ ഒന്നും മോഷണം പോയില്ല. മഹിഷാസുര മർദിനി ദേവീ ക്ഷേത്രത്തിൽ ശ്രീകോവിലിലെ പൂട്ട് തകർത്തു.

ADVERTISEMENT

ക്ഷേത്ര കൗണ്ടറിൽ നിന്ന് കുറച്ച് പണം മോഷ്ടിച്ചു. സമീപത്തെ വീട്ടിൽ നിന്ന് കൂന്താലി, വെട്ടുകത്തി എന്നിവ എടുത്താണ് പൂട്ട് തകർത്തത്. പെ‌ാലീസ് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ നിന്നാണ് മോഷ്ടാവ് എന്ന് കരുതുന്ന ആളിന്റെ ദൃശ്യം ലഭിച്ചത്. പാറയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ നിന്ന് 1500 രൂപയോളം നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. മോഷണം  അറിയിച്ചാൽ ഉടൻ പെ‍ാലീസ് എത്തി പരിശോധന നടത്തി മടങ്ങുന്നതല്ലാതെ മോഷ്ടാക്കളെ പിടികൂടുന്നില്ല എന്നാണ് ആക്ഷേപം.

English Summary:

A series of temple thefts in Nedumangad, Kerala has left the community frustrated with the police's inability to apprehend the culprits despite available CCTV footage. The incidents have raised concerns about security and fueled anger towards perceived police inaction.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT