‘നിരുവനന്തപും’, സോറി തിരുവനന്തപുരം; നേമം റെയിൽവേ സ്റ്റേഷന്റെ പേരു മാറ്റിയപ്പോൾ അക്ഷരത്തെറ്റ്
തിരുവനന്തപുരം∙നേമം റെയിൽവേ സ്റ്റേഷന്റെ പേരു മാറ്റി പുതിയതെഴുതിയപ്പോൾ അക്ഷരത്തെറ്റ്. സ്റ്റേഷന്റെ പുതിയ പേരായ തിരുവനന്തപുരം സൗത്ത് എന്നത് ഹിന്ദിയിൽ എഴുതിയപ്പോൾ തിരുവനന്തപുരം ‘നിരുവനന്തപും’ ആയി മാറി. ത എന്ന അക്ഷരം തെറ്റിച്ച് ന എന്നാക്കി, ര എന്ന അക്ഷരം വിട്ടു പോവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇത്

തിരുവനന്തപുരം∙ നേമം റെയിൽവേ സ്റ്റേഷന്റെ പേരു മാറ്റി പുതിയതെഴുതിയപ്പോൾ അക്ഷരത്തെറ്റ്. സ്റ്റേഷന്റെ പുതിയ പേരായ തിരുവനന്തപുരം സൗത്ത് എന്നത് ഹിന്ദിയിൽ എഴുതിയപ്പോൾ തിരുവനന്തപുരം ‘നിരുവനന്തപും’ ആയി മാറി. ത എന്ന അക്ഷരം തെറ്റിച്ച് ന എന്നാക്കി, ര എന്ന അക്ഷരം വിട്ടു പോവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇത് പ്രചരിച്ചതോടെ അധികൃതർ തെറ്റു തിരുത്താൻ നിർദേശം നൽകി. രാജഭാഷ അധികാരി എന്ന പേരിൽ ഹിന്ദി പ്രോൽസാഹിപ്പിക്കാൻ റെയിൽവേയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പ്രത്യേകമായി ഉദ്യോഗസ്ഥർ വരെ ഉളളപ്പോഴാണു ഗുരുതരമായ പിഴവുകൾ സംഭവിച്ചത്. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നതോടെ ബന്ധപ്പെട്ടവരെ ഉന്നത ഉദ്യോഗസ്ഥർ വിളിച്ചു വരുത്തി വിശദീകരണം തേടി.