മാധ്യമപ്രവർത്തകർ ക്രോസ് ചെക്കിങ്ങും ഫാക്ട് ചെക്കിങ്ങും നടത്താൻ മറക്കരുത്: സ്പീക്കർ എ.എൻ.ഷംസീർ
തിരുവനന്തപുരം ∙ ബ്രേക്കിങ് ന്യൂസിനു പിന്നാലെ പായുമ്പോൾ മാധ്യമപ്രവർത്തകർ ക്രോസ് ചെക്കിങ്ങും ഫാക്ട് ചെക്കിങ്ങും നടത്താൻ മറക്കരുതെന്ന് സ്പീക്കർ എ.എൻ.ഷംസീർ. പ്രേംനസീർ സുഹൃത് സമിതി ഏർപ്പെടുത്തിയ സംസ്ഥാന മാധ്യമ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരയോട്ടത്തിൽ ചില ഘട്ടങ്ങളിലെങ്കിലും

തിരുവനന്തപുരം ∙ ബ്രേക്കിങ് ന്യൂസിനു പിന്നാലെ പായുമ്പോൾ മാധ്യമപ്രവർത്തകർ ക്രോസ് ചെക്കിങ്ങും ഫാക്ട് ചെക്കിങ്ങും നടത്താൻ മറക്കരുതെന്ന് സ്പീക്കർ എ.എൻ.ഷംസീർ. പ്രേംനസീർ സുഹൃത് സമിതി ഏർപ്പെടുത്തിയ സംസ്ഥാന മാധ്യമ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരയോട്ടത്തിൽ ചില ഘട്ടങ്ങളിലെങ്കിലും മാധ്യമപ്രവർത്തകർക്കു കാലിടറാറുണ്ട്. മാധ്യമപ്രവർത്തകരോട് രാഷ്ട്രീയ പ്രവർത്തകർ മാന്യതയോടെയാണ് ഇടപെടുന്നത്.
എന്നാൽ, മുതിർന്ന രാഷ്ട്രീയ നേതാക്കളോടു ചോദ്യം ചോദിക്കുമ്പോൾ എത്രമാത്രം വിനയത്തോടെയാണ് ഇടപെടുന്നത് എന്ന് സ്വയം ആലോചിക്കണമെന്നും മാധ്യമങ്ങൾ രാഷ്ട്രീയ പ്രവർത്തകരെ വിമർശിക്കുന്നതു പോലെ തിരിച്ചു വിമർശിക്കാനുള്ള അവകാശം രാഷ്ട്രീയ പ്രവർത്തകർക്കുമുണ്ടെന്നും സ്പീക്കർ പറഞ്ഞു. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റിങ്കു രാജ് മട്ടാഞ്ചേരിയിൽ സമഗ്ര സംഭാവനയ്ക്കുള്ള ന്യൂസ് ഫൊട്ടോഗ്രഫി പുരസ്കാരവും സ്പെഷൽ കറസ്പോണ്ടന്റ് എസ്.വി.രാജേഷ് ന്യൂസ് റിപ്പോർട്ടർ പുരസ്കാരവും ഏറ്റുവാങ്ങി.
വിവിധ വിഭാഗങ്ങളിലായി മുപ്പതോളം പുരസ്കാരങ്ങൾ വിതരണം ചെയ്തു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ജൂറി ചെയർമാൻ എസ്.ആർ.ശക്തിധരൻ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ജൂറി അംഗം മായാ ശ്രീകുമാർ, അരീക്കൽ ആയുർവേദ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ.സ്മിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.