തിരുവനന്തപുരം ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി. അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. മതിലുകൾ തകർന്നു. വീടുകൾക്കും നേരിയ നാശമുണ്ടായി. മലയോര മേഖലകളിലാണ് മണ്ണിടിച്ചിൽ ഭീഷണി. കൃഷി നാശവും വ്യാപകം. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലായി. ജലനിരപ്പ് ഉയർന്നതിനെ

തിരുവനന്തപുരം ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി. അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. മതിലുകൾ തകർന്നു. വീടുകൾക്കും നേരിയ നാശമുണ്ടായി. മലയോര മേഖലകളിലാണ് മണ്ണിടിച്ചിൽ ഭീഷണി. കൃഷി നാശവും വ്യാപകം. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലായി. ജലനിരപ്പ് ഉയർന്നതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി. അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. മതിലുകൾ തകർന്നു. വീടുകൾക്കും നേരിയ നാശമുണ്ടായി. മലയോര മേഖലകളിലാണ് മണ്ണിടിച്ചിൽ ഭീഷണി. കൃഷി നാശവും വ്യാപകം. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലായി. ജലനിരപ്പ് ഉയർന്നതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി.  അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു.  മതിലുകൾ തകർന്നു. വീടുകൾക്കും നേരിയ നാശമുണ്ടായി. മലയോര മേഖലകളിലാണ് മണ്ണിടിച്ചിൽ ഭീഷണി.  കൃഷി നാശവും വ്യാപകം. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി ബന്ധവും പലയിടത്തും തകരാറിലായി.   ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു.   ഇന്ന് യെലോ അലർട്ടാണ്.

നിർമാണം നടക്കുന്ന ദേശീയപാത 66 –ൽ മംഗലപുരം ജംക്ഷനിൽ നിന്ന് ആറ്റിങ്ങലിലേക്കു പോകുന്ന റോഡിൽ ഇന്നലെ മഴയിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ട്. ഇരുചക്ര വാഹനങ്ങൾ മുങ്ങി.

 ഉച്ചവരെ നിർത്താതെ പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്. തേക്കുംമൂട് പൂച്ചെടിവിള ലെയ്നിൽ റോഡ് വെള്ളത്തിനടിയിലായി. മഴവെള്ളം ഒഴുക്കിക്കളയാനുള്ള ഓടയിലേക്കുള്ള മൂടി അടഞ്ഞതിനെ തുടർന്ന് ചാക്കയ്ക്ക് സമീപം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മുട്ടത്തറയ്ക്ക് സമീപം ബൈപാസിലും കിഴക്കേക്കോട്ടയിലും ചെറിയ തോതിൽ വെള്ളം പൊങ്ങി.ശാസ്തമംഗലം, പേരൂർക്കട, വേട്ടമുക്ക് തുടങ്ങി ഏഴോളം സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. അഗ്നിരക്ഷാ സേന എത്തി മരങ്ങൾ മുറിച്ചു മാറ്റി.  കനത്തമഴയിൽ വിഴിഞ്ഞം അടിമലത്തുറ മത്സ്യഗ്രാമത്തിൽ വീടുകളിൽ വെള്ളം കയറി.

ADVERTISEMENT

വീടുകൾക്ക് നാശനഷ്ടം
ശക്തമായ മഴയിൽ പുളിയറക്കോണം ചെല്ലാട്ടുകോണം സരോജിനി ഭവനിൽ സരോജിനിയുടെ (67) ഷീറ്റു മേഞ്ഞ വീടിന്റെ മുൻവശത്തെ മൺതിട്ട ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു.  ഇതോടെ വീട് അപകടത്തിലായി.  സരോജിനിയും മകളും കൊച്ചുമകളും ആണ് ഇവിടെ താമസം. ഇവരോടു മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചു. പാറശാല പഞ്ചായത്തിലെ നെടുവാൻവിള വാർഡിൽ കാരയിൽകുളത്തിനു സമീപം ബാൽരാജിന്റെ ഭൂമിയിലെ 12 അടിയോളം ഉയരമുള്ള മതിൽ സമീപത്തെ റെജിയുടെ വീടിനു സമീപത്തേക്ക് തകർന്നു വീണു. വെള്ളം കെട്ടി മതിലിൽ വിളളൽ വീഴുന്നത് കണ്ട് റെജിയുടെ വീട്ടിലുള്ളവർ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. 

കൂട്ടായണിമൂട്–കട്ടയ്ക്കാൽ റോഡിന്റെ വശത്തെ കരിങ്കൽ കെട്ട് ഇടിഞ്ഞ് തോട്ടിൽ വീണു.  വെള്ളനാട് മേപ്പാട്ടുമല കുന്നത്തുകോണം ലീലാ മാധവത്തിൽ പ്രശാന്തിന്റെ വീടിന്റെ മുന്നിലെ കരിങ്കൽ കെട്ട് ഇടിഞ്ഞു തോട്ടിൽ വീണു. വാളിയറ മഠത്തിന് സമീപം കൃഷിയിടങ്ങളിൽ വെള്ളം കയറി. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിൽ കൂറ്റൻ മതിലിടിഞ്ഞു വീണ് വീടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കുകളും പൂർണമായും തകർന്നു.  ഇന്നലെ ഉച്ചയ്ക്ക് 12:45ന്  ആയിരുന്നു സംഭവം. മൈലമൂട് ഗോതമ്പി പത്മനാഭത്തിൽ പി.പ്രതാപൻ നായരുടെ വീട്ടിലേക്കാണ് അരോമ മണിയുടെ ഉടമസ്ഥതയിലുള്ള അരോമ ഗാർഡൻസ് ഷൂട്ടിങ് സ്റ്റുഡിയോയുടെ രണ്ടാമത്തെ വഴിയുടെ കൂറ്റൻ മതിലാണ് ഇടിഞ്ഞ് വീണത്. 

സൗകര്യങ്ങൾ ഒരുക്കണം: മന്ത്രി
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ പട്ടികവിഭാഗ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ മന്ത്രി ഒ.ആർ.കേളു ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

കന്യാകുമാരിയിൽ കനത്ത മഴ
ശക്തമായ മഴയിൽ മുങ്ങി കന്യാകുമാരി ജില്ല.  വ്യാഴം വൈകുന്നേരം മുതൽ തോരാതെ പെയ്ത മഴ ഇന്നലെ പകൽ മുഴുവൻ നീണ്ടു നിന്നു.   സ്കൂളുകൾക്ക് കലക്ടർ അഴകുമീന ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.  മോതിരമല, കുറ്റിയാറ്, കാളികേശം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാത്രി കനത്ത മഴ പെയ്തു.    ഡാമുകളിലെ സംഭരണശേഷിയോളം ജലനിരപ്പ് ഉയർന്നാൽ ഉപരിജലം തുറന്നുവിടുമെന്നും താമ്രപർണി ഉൾപ്പെടെയുള്ള ആറുകളുടെ കരയോരങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും  മുന്നറിയിപ്പ് നൽകി.     കാളികേശത്ത് പോകാൻ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

ഷട്ടറുകൾ വീണ്ടും ഉയർത്തി ഡാമുകൾ
കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിലെ 4 ഷട്ടറുകൾ കൂടുതൽ ഉയർത്തി. നേരത്തേ 5 സെ.മി വീതം ഉയർത്തിയിരുന്ന ഷട്ടറുകൾ ഇന്നലെ 10 സെന്റിമീറ്ററായി   വർധിപ്പിച്ചു. നെയ്യാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന്  അധികൃതർ അറിയിച്ചു. സംഭരണിയിൽ ഇപ്പോൾ 83.17 മീറ്റർ ജലമുണ്ട്. 84.75 മീറ്ററാണ് ശേഷി.

∙ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതോടെ പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡാമിലെ നാല് ഷട്ടറുകളും 10 സെന്റി മീറ്റർ ഉയർത്തി. ആകെ 40 സെന്റി മീറ്ററാണ് ഉയർത്തിയിരിക്കുന്നത്. കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 

∙ അരുവിക്കര ഡാമിന്റെ 6 ഷട്ടറുകളിൽ 5 എണ്ണം 150 സെന്റീമീറ്റർ ഉയർത്തി. കരമനയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

പൊന്മുടിയിലേക്കു വിനോദ സഞ്ചാരം നിരോധിച്ചു
മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായി ഡിഎഫ്ഒ അറിയിച്ചു.

ADVERTISEMENT

വാമനപുരം നദിക്കരയിൽ ജാഗ്രതാനിർദേശം
സംസ്ഥാന ജലസേചന വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വാമനപുരം നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യത. നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങാനോ കുറുകെ കടക്കാനോ പാടില്ല. നിർദേശാനുസരണം പ്രളയ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണം എന്നും അധികൃതർ അറിയിച്ചു.

അരിക്കടമുക്ക് -മുക്കുന്നിമല റോഡിൽ ഗതാഗത നിയന്ത്രണം 
നേമം അരിക്കടമുക്ക് - മുക്കുന്നിമല റോഡിൽ ഇടയ്‌ക്കോട് ജംക‍്ഷൻ കഴിഞ്ഞുള്ള തോടിനു കുറുകെ കൾവർട്ടിന്റെ പണി നടക്കുന്നിടത്ത്  മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അരിക്കടമുക്ക് ഭാഗത്ത് നിന്ന് മുക്കുന്നിമലയിലേക്ക് പോകുന്ന വാഹനങ്ങൾ കളപ്രകോണം ക്ഷേത്രം റോഡിലൂടെയും, മുക്കുന്നിമലയിൽ നിന്ന് അരിക്കടമുക്കിലേക്ക് പോകുന്ന വാഹനങ്ങൾ മഞ്ചാടത്ത് മണലുവിള റോഡിലൂടെയും പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ക്വാറി, മൈനിങ് നിരോധിച്ചു
മഴ ശക്തമായ സാഹചര്യത്തിൽ കടലോര- കായലോര- മലയോര മേഖലകളിലേക്കുള്ള അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതവും ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ച് കലക്ടർ അനുകുമാരി ഉത്തരവിട്ടു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലോര പ്രദേശം ഉൾപ്പെടെയുള്ള  വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

വിളിക്കാം
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
ജില്ലാ ഡിഇഒസി–0471 - 2779000, 2730063, 2730045, 9497711281

താലൂക്കുകളിലെ കൺട്രോൾ റൂം നമ്പറുകൾ
∙ 
തിരുവനന്തപുരം - 0471- 2462006, 9497711282
∙ നെയ്യാറ്റിൻകര -  0471- 2222227, 9497711283
∙ കാട്ടാക്കട -  0471- 2291414, 9497711284
∙ നെടുമങ്ങാട് - 0472 - 2802424, 9497711285
∙ വർക്കല -  0470 - 2613222, 9497711286
∙ ചിറയിൻകീഴ് -  0470 - 2622406, 9497711287

English Summary:

The district is grappling with the aftermath of heavy rains that have triggered landslides, swollen rivers, and caused significant crop damage. Power outages are widespread, and residents are urged to exercise caution in landslide-prone areas.