ഓൺലൈൻ പണത്തട്ടിപ്പ്: കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്തത് നാനൂറോളം പേരെ
തിരുവനന്തപുരം∙ കംബോഡിയയിലെ ചൈനീസ് കമ്പനികൾ ഓൺലൈൻ പണത്തട്ടിപ്പ് ജോലികൾക്കായി ഇന്ത്യയിൽ നിന്നു റിക്രൂട്ട് ചെയ്തത് 9000 പേരെ. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പരിശോധനയിലാണ് ഇൗ കണ്ടെത്തൽ. കേരളത്തിൽ നിന്നു നാനൂറോളം പേരെയാണ് റിക്രൂട്ട് ചെയ്തത്. ഇതിൽ നൂറോളം പേരാണു തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം നാട്ടിൽ

തിരുവനന്തപുരം∙ കംബോഡിയയിലെ ചൈനീസ് കമ്പനികൾ ഓൺലൈൻ പണത്തട്ടിപ്പ് ജോലികൾക്കായി ഇന്ത്യയിൽ നിന്നു റിക്രൂട്ട് ചെയ്തത് 9000 പേരെ. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പരിശോധനയിലാണ് ഇൗ കണ്ടെത്തൽ. കേരളത്തിൽ നിന്നു നാനൂറോളം പേരെയാണ് റിക്രൂട്ട് ചെയ്തത്. ഇതിൽ നൂറോളം പേരാണു തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയ ഏഴുപേരെയും ഒരുമിച്ചും അല്ലാതെയും പൊലീസ് ചോദ്യം ചെയ്യും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ കേസെടുക്കും. കഴിഞ്ഞ മാസം തിരിച്ചെത്തിയ ചിലരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ വിവരങ്ങളെല്ലാം നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
ഇൗ ഫോണുകൾ പിടിച്ചെടുത്ത് പഴയ ഡേറ്റ തിരിച്ചെടുത്തപ്പോൾ, വന്നവരിൽ മിക്കവരും ഓൺലൈൻ തട്ടിപ്പിൽ നിന്നു കമ്മിഷൻ തുക കൈപ്പറ്റിയതിന്റെ രേഖകൾ കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ കറൻസി വോലറ്റുകളിൽ പല തട്ടിപ്പുകളുടെയും കമ്മിഷൻ തുക വരുന്നതായി കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇവർ സ്വമേധയാ കമ്പനി വിട്ടുവന്നവരെല്ലെന്നു ബോധ്യമായെന്നാണ് പൊലീസ് റിപ്പോർട്ട്. ചിലർ സാമ്പത്തിക ക്രമക്കേട് നടത്തി. പരിശീലനം ലഭിച്ചിട്ടും തട്ടിപ്പു പ്രവർത്തനത്തിൽ വേണ്ടത്ര മികവ് കാണിക്കാത്തവരെ കമ്പനികൾ തന്നെ ഒഴിവാക്കി. കമ്പനിയിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്തത് പ്രധാനമായും കേരളത്തിലെ 24 ഏജന്റുമാരാണ്. ഇതിൽ 20 പേർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിട്ടുണ്ട്.
200 പേരെങ്കിലും തിരിച്ചുവരാനുണ്ടെന്നാണ് തിരിച്ചെത്തിയവർ നൽകിയ മൊഴി. കമ്പനിയുടെ ടീം ലീഡർ, പ്രോജക്ട് ഹെഡ് തുടങ്ങിയ നല്ല ശമ്പളമുള്ള ജോലികളിൽ ഉള്ളവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് പൊലീസിനു കിട്ടിയ മൊഴി. തിരിച്ചെത്തിയയാളുടെ മൊബൈൽ ഫോണിൽ വന്ന ഒടിപി നമ്പറിനു പിന്നാലെയുള്ള പരിശോധനയിൽ കൊല്ലത്തുള്ള ഒരു ബാങ്ക് അക്കൗണ്ടിലൂടെ 10 കോടിയിലേറെ രൂപ ഒരു മാസം മാറ്റിയതിന്റെ തെളിവുകൾ പൊലീസിന് കിട്ടി. ഒരു സാധാരണ ലോട്ടറി ടിക്കറ്റ് ഏജന്റിന്റെ കറന്റ് അക്കൗണ്ട് കംബോഡിയയിലെ കമ്പനി ഇൗ മലയാളി ജീവനക്കാർ വഴി വാടകയ്ക്കെടുത്താണ് ഈ തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തി. ഇതിലും കേസെടുത്തിട്ടുണ്ട്.
ഇരയാകുന്നവരിൽ കൂടുതലുംഡോക്ടർമാർ, ബിസിനസുകാർ
കേരളത്തിൽ തട്ടിപ്പിനിരയാകുന്നവരിൽ കൂടുതലും ഡോക്ടർമാരും ബിസിനസുകാരും ഐടി മേഖലയിലെ ഉദ്യോഗസ്ഥരും വിരമിച്ച സർക്കാർ ജീവനക്കാരുമാണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഡോക്ടർമാരുടെ സംഘടനകൾ വഴിയും പെൻഷൻ സംഘടനകൾ വഴിയും പൊലീസ് ബോധവൽക്കരണം തുടങ്ങി. സാമ്പത്തിക ശേഷിയുള്ളതും ഉയർന്ന ജോലിയുള്ളതുമായ സ്ത്രീകളെ തട്ടിപ്പിനിരയാക്കുന്നതാണ് മറ്റൊരു രീതി. ഇതിന് തടയാൻ വനിതാ സെലിബ്രിറ്റികളെ പ്രയോജനപ്പെടുത്തി ബോധവൽക്കരണത്തിനാണ് പൊലീസ് പദ്ധതി.