ചിന്നമുട്ടം കടപ്പുറത്ത് സൂനാമി മോക്ഡ്രിൽ
കന്യാകുമാരി∙ ചിന്നമുട്ടം കടപ്പുറത്ത് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സൂനാമി മോക് ഡ്രിൽ നടത്തി. തിരുനെൽവേലി റീജനൽ റെസ്പോൺസ് യൂണിറ്റിലെ മുപ്പതംഗ സംഘമാണ് പങ്കെടുത്തത്.ചിന്നമുട്ടം സെന്റ് തോമസ് ദേവാലയത്തിനു മുന്നിലുള്ള കടപ്പുറത്തും പരിസരങ്ങളിലും നടന്ന മോക് ഡ്രില്ലിൽ മൂന്ന് ആംബുലൻസുകളിലായി ആരോഗ്യ

കന്യാകുമാരി∙ ചിന്നമുട്ടം കടപ്പുറത്ത് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സൂനാമി മോക് ഡ്രിൽ നടത്തി. തിരുനെൽവേലി റീജനൽ റെസ്പോൺസ് യൂണിറ്റിലെ മുപ്പതംഗ സംഘമാണ് പങ്കെടുത്തത്. ചിന്നമുട്ടം സെന്റ് തോമസ് ദേവാലയത്തിനു മുന്നിലുള്ള കടപ്പുറത്തും പരിസരങ്ങളിലും നടന്ന മോക് ഡ്രില്ലിൽ മൂന്ന് ആംബുലൻസുകളിലായി ആരോഗ്യ പ്രവർത്തകർ, പൊലീസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പള്ളി വികാരി ഫാ. പി. മാക്സൻ എന്നിവരും പങ്കാളികളായി. മോക് ഡ്രിൽ സംബന്ധിച്ച് പ്രദേശവാസികൾക്ക് സൂചന നൽകിയിരുന്നതിനാൽ ആശങ്ക ഒഴിവായി. സൂനാമി മുന്നറിയിപ്പു ലഭിച്ചാലുടൻ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളാണ് മോക് ഡ്രില്ലിൽ ഉൾപ്പെടുത്തിയതെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.