വാഹനങ്ങളുടെ അമിത വേഗം: വെള്ളനാട് ജംക്‌ഷന് സമീപം അപകടങ്ങൾ ഒഴിയുന്നില്ല
വെള്ളനാട്∙ വാഹനങ്ങളുടെ അമിത വേഗം കാരണം വെള്ളനാട് ജംക്‌ഷന് സമീപം അപകടങ്ങൾ പതിവായി.നെട്ടിറച്ചിറ–വെള്ളനാട്–പൂവച്ചൽ റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അമിത വേഗത്തിൽ ആണ് സഞ്ചരിക്കുന്നത്.ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിലേക്കെത്തുന്ന വിദ്യാർഥികൾക്ക് ഇതു പലപ്പോഴും

വെള്ളനാട്∙ വാഹനങ്ങളുടെ അമിത വേഗം കാരണം വെള്ളനാട് ജംക്‌ഷന് സമീപം അപകടങ്ങൾ പതിവായി.നെട്ടിറച്ചിറ–വെള്ളനാട്–പൂവച്ചൽ റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അമിത വേഗത്തിൽ ആണ് സഞ്ചരിക്കുന്നത്.ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിലേക്കെത്തുന്ന വിദ്യാർഥികൾക്ക് ഇതു പലപ്പോഴും ഭീഷണിയാകാറുണ്ട്. ഇന്നലെ രാവിലെ സ്കൂളിലേക്ക് കയറുന്നതിനിടെ കവാടത്തിന് മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് പരുക്കേറ്റ വിഎച്ച്എസ്ഇ വിദ്യാർഥിനി അഭിരാമി വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം മുൻപ് നടന്ന അപകടത്തിൽ വെള്ളനാട് സ്വദേശി രാധാമണിക്ക് കൈക്ക് പരുക്കേറ്റിരുന്നു. സ്കൂളിലെ മുന്നിലെ റോഡിൽ സീബ്രാ ലൈനുകൾ ഉണ്ടെങ്കിലും അമിത വേഗം കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങൾ ഇല്ല.
തിരക്കേറിയ ഈ പ്രദേശത്ത് പഞ്ചായത്ത് ഓഫിസ്, ഭഗവതി ക്ഷേത്രം, ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് തുടങ്ങിയവയുമുണ്ട്.. സ്കൂളിന് മുന്നിൽ രാവിലെയും വൈകിട്ടും പൊലീസിന്റെ സേവനം വേണമെന്നത് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യമാണ്. പിടിഎ നിയമിച്ചിട്ടുള്ള ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ഇപ്പോൾ ക് ഗതാഗതം നിയന്ത്രിച്ച് കുട്ടികളെ റോഡിന്റെ മറുവശത്ത് എത്തിക്കുന്നത് ചില സമയങ്ങളിൽ പിടിഎ ഭാരവാഹികളും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും സഹായത്തിന് എത്താറുണ്ട്. റോഡ് സേഫ്റ്റി അധികൃതർ പരിശോധിച്ച് സ്കൂളിന് മുന്നിൽ വാഹനങ്ങളുടെ അമിത വേഗത കുറയ്ക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് നെടുമങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ആശ അറിയിച്ചു.