വെമ്പായം പഞ്ചായത്ത് പ്രസിഡന്റ്: കോൺഗ്രസിലെ ബീനാ ജയന് വീണ്ടും നറുക്ക് വീണു
പോത്തൻകോട്∙ വെമ്പായം പഞ്ചായത്തിൽ അവിശ്വാസത്തിലൂടെ പുറത്തായ ബീനാ ജയൻ രണ്ടാം തവണയും നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം നിലനിർത്തി. അതേസമയം അവിശ്വാസത്തിൽ പുറത്തായ വൈസ്പ്രസിഡന്റ് ജഗന്നാഥ പിള്ളയ്ക്ക് നറുക്കു വീണില്ല. പകരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയിലെ അയിരൂപ്പാറ വാർഡ് അംഗം എൽ.ബിന്ദു

പോത്തൻകോട്∙ വെമ്പായം പഞ്ചായത്തിൽ അവിശ്വാസത്തിലൂടെ പുറത്തായ ബീനാ ജയൻ രണ്ടാം തവണയും നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം നിലനിർത്തി. അതേസമയം അവിശ്വാസത്തിൽ പുറത്തായ വൈസ്പ്രസിഡന്റ് ജഗന്നാഥ പിള്ളയ്ക്ക് നറുക്കു വീണില്ല. പകരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഐയിലെ അയിരൂപ്പാറ വാർഡ് അംഗം എൽ.ബിന്ദു ബാബുരാജിനെ ഭാഗ്യം തുണച്ചു. ചീരാണിക്കര വാർഡ് അംഗം, സിപിഎമ്മിലെ എ.ഷീലജയായിരുന്നു ബീനാ ജയന്റെ എതിർ സ്ഥാനാർഥി.
വരണാധികാരി സ്പെഷൽ തഹസിൽദാർ എസ്.ഷീജയുടെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ആകെ 21 അംഗ ഭരണ സമിതിയിൽ ബിജെപിയിലെ മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. എസ്ഡിപിഐലെ ഏകാംഗത്തിന്റെ പിന്തുണയോടെ യുഡിഎഫിന് 9 അംഗങ്ങളുണ്ട്. എൽഡിഎഫിനും 9 അംഗങ്ങളുണ്ട്. തുല്യനിലയിൽ വന്നതോടെയാണ് നറുക്കെടുപ്പിലേക്ക് നീങ്ങിയത്. ബീനാ ജയനും ജഗന്നാഥപിള്ളയ്ക്കുമെതിരെ മൂന്നു പ്രാവശ്യം എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നു. രണ്ടുവട്ടം ബിജെപി അംഗങ്ങൾ വിട്ടുനിന്നതിനാൽ അവിശ്വാസം തള്ളിയിരുന്നു. മൂന്നാം തവണ ബിജെപിയുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. തുടർന്നായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്.
2020ലെ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് ബീനാ ജയൻ പ്രസിഡന്റായും ജഗന്നാഥപിള്ള വൈസ് പ്രസിഡന്റായും ചുവപ്പുകോട്ട പിടിച്ചെടുത്തത്. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് ഭരിക്കുന്ന ഏക പഞ്ചായത്താണിത്. പഞ്ചായത്ത് ഓഫിസിനു സമീപമുള്ള എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെ തീപിടിത്തത്തെത്തുടർന്നാണ് വിവിധ ആരോപണങ്ങൾ ഉന്നയിച്ച് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ ഒടുവിൽ അവിശ്വാസം കൊണ്ടുവന്നത്. ഈ വിഷയത്തിൽ അട്ടിമറി ആരോപിച്ച് എൽഡിഎഫും ബിജെപിയും പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.