ചോർന്നൊലിക്കുന്ന വീട്ടിൽ ആശ്രയമറ്റ് ഒരമ്മ
തിരുവനന്തപുരം∙ ചോർന്നൊലിക്കുന്ന വീട്ടിൽ ആശ്രയം നഷ്ടപ്പെട്ട് ഒരമ്മ. ഒറ്റമുറി വീടിന്റെ ചായ്പിലെ കിടക്കയിലേക്കു പോലും വെള്ളം ഒലിച്ചു വീഴുമ്പോൾ ആരു സഹായിക്കും എന്നറിയാതെ കഷ്ടപ്പെടുകയാണിവർ. തിരുവനന്തപുരം വട്ടപ്പാറ ഗോപി നിവാസിൽ രാജമ്മ (86) ആണ് ജീവിതത്തിന്റെ അവസാന നാളുകളിൽ ദുരിതത്തിൽ കഴിയുന്നത്. അഞ്ച്

തിരുവനന്തപുരം∙ ചോർന്നൊലിക്കുന്ന വീട്ടിൽ ആശ്രയം നഷ്ടപ്പെട്ട് ഒരമ്മ. ഒറ്റമുറി വീടിന്റെ ചായ്പിലെ കിടക്കയിലേക്കു പോലും വെള്ളം ഒലിച്ചു വീഴുമ്പോൾ ആരു സഹായിക്കും എന്നറിയാതെ കഷ്ടപ്പെടുകയാണിവർ. തിരുവനന്തപുരം വട്ടപ്പാറ ഗോപി നിവാസിൽ രാജമ്മ (86) ആണ് ജീവിതത്തിന്റെ അവസാന നാളുകളിൽ ദുരിതത്തിൽ കഴിയുന്നത്. അഞ്ച് പെൺമക്കളായിരുന്നു രാജമ്മയ്ക്ക്. കൂലിപ്പണിയെടുത്ത് എല്ലാവരെയും വിവാഹം ചെയ്തയച്ചു. ഇളയ മകൾ ഷൈല തൊഴിലുറപ്പു പണിക്കു പോയാണ് രാജമ്മയെ സംരക്ഷിച്ചിരുന്നത്.
ഷൈലയുടെ ഭർത്താവ് ചന്ദ്രന് മേസ്തിരിപ്പണിയായിരുന്നു. ഇവരുടെ രണ്ടു മക്കളും മരുമകനും ഉൾപ്പെടുന്ന ആറംഗ കുടുംബമാണ് ഒറ്റമുറി വീട്ടിൽ കഴിയുന്നത്. പ്രതിരോധ ശക്തി കുറയുകയും മസിലുകൾക്കു ബലം നഷ്ടപ്പെടുകയും ചെയ്യുന്ന രോഗം ചന്ദ്രന് ബാധിച്ചതോടെയാണ് വീടിന്റെ ദുരിതം ആരംഭിച്ചത്. ചന്ദ്രനു ജോലിക്കു പോകാൻ കഴിയാതെ വന്നതോടെ വീടു പട്ടിണിയിലായി. ഭാര്യ ഷൈലയ്ക്കു തൊഴിലുറപ്പിൽനിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്. ഷൈലയ്ക്കു കാഴ്ചക്കുറവുണ്ട്. ജോലിക്കിടെ തല കറങ്ങി വീഴുന്ന അവസ്ഥയുമുണ്ട്. ഇതോടെ അമ്മയെ ജോലിക്കു വിടാൻ മക്കൾക്കും പേടിയാണ്.
കഴിഞ്ഞ 6 വർഷമായി ഓടുകൾ പൊട്ടി വീട് ചോർന്നൊലിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് മതിൽ ഇടിഞ്ഞു വീഴുക കൂടി ചെയ്തതോടെ വീട്ടിലേക്കു കടക്കാൻ പോലുമാകുന്നില്ല. വീടു പുതുക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ ചെലവ് ഇരട്ടിയാകും. രാജമ്മയ്ക്കൊരു വീട് എന്ന ലക്ഷ്യവുമായി നാട്ടുകാർ ചേർന്ന് എസ്.ചന്ദ്രന്റെ പേരിൽ വട്ടപ്പാറ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി.
അക്കൗണ്ട് നമ്പർ: 19370100014295
ഐഎഫ്എസ്‌സി– FDRL0002200
ഗൂഗിൾ പേ: 9447583410