തിരുവനന്തപുരം∙ കയ്യിൽ കത്തിച്ചുപിടിച്ചാലും പൊള്ളലേൽക്കാത്ത കൂൾ ഫയറുകൾ,പല നിറങ്ങളിൽ വിസ്മയം തീർക്കുന്ന ചൈനീസ് പടക്കങ്ങൾ, ആകാശം കീഴടക്കി വർണച്ചാമരം വിരിയിക്കുന്ന ഫാൻസി ഷോട്സുകൾ, പറന്നുയരുന്ന ഡ്രോൺ പടക്കങ്ങൾ, കളർ മാറുന്ന ബട്ടർ ഫ്ലൈ – ഇവയൊക്കെയാണ് ദീപാവലി പടക്കവിപണിയെ ഉഷാറാക്കുന്ന വെറൈറ്റി ഐറ്റങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കയ്യിൽ കത്തിച്ചുപിടിച്ചാലും പൊള്ളലേൽക്കാത്ത കൂൾ ഫയറുകൾ, പല നിറങ്ങളിൽ വിസ്മയം തീർക്കുന്ന ചൈനീസ് പടക്കങ്ങൾ, ആകാശം കീഴടക്കി വർണച്ചാമരം വിരിയിക്കുന്ന ഫാൻസി ഷോട്സുകൾ, പറന്നുയരുന്ന ഡ്രോൺ പടക്കങ്ങൾ, കളർ മാറുന്ന ബട്ടർ ഫ്ലൈ – ഇവയൊക്കെയാണ് ദീപാവലി പടക്കവിപണിയെ ഉഷാറാക്കുന്ന വെറൈറ്റി ഐറ്റങ്ങൾ. വൈവിധ്യവും വിസ്മയവും സമ്മാനിക്കുന്ന ന്യൂജൻ ഇനങ്ങൾ ജനപ്രിയമാകുമ്പോഴും മുളക് പടക്കം മുതൽ അമിട്ട് വരെയുള്ള പരമ്പരാഗത ഇനങ്ങളും കടകളുടെ മുൻനിരയിൽ തന്നെയുണ്ട്. ഫ്രീഫയർ, കിറ്റ്കാറ്റ്, അവതാർ ഇങ്ങനെ തുടങ്ങുന്നു പടക്കങ്ങളുടെ പേരുകൾ. ചെണ്ടമേളം, ടോക്കിങ് ടോം, ടോക്കിങ് ആൻജെല തുടങ്ങി കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയും പടക്കങ്ങളിൽ ഇടംപിടിച്ചു.

പടക്ക വിപണിയിൽ നീണ്ട ക്യൂവാണ്. വെറൈറ്റി ഇനങ്ങളാൽ സമ്പന്നമാണ് പവർ ഹൗസ് റോഡിലെ പടക്കവിപണി. ശബ്ദം കുറഞ്ഞതും വർണാഭവുമായ ഇലക്ട്രിക് റോക്കറ്റുകളും ലേസർ ഇനങ്ങളുമാണ് പുതിയ താരങ്ങൾ. കറങ്ങുന്ന പൂത്തിരി(ലോട്ടസ് വീൽ), പുകയില്ലാത്ത കമ്പിത്തിരി, മുട്ടയിടുന്ന എമു, മയൂര നൃത്തം എന്നിവയ്ക്കും ആരാധകർ ഏറെ. മുൻ വർഷങ്ങളെക്കാൾ പല ഇനങ്ങൾക്കും ഇത്തവണ വില കൂടുതലാണെന്നാണ് വാങ്ങാനെത്തിയവരുടെ പരാതി. നഗരത്തിൽ പല കടകളിലും പലതാണ് വില. പടക്ക നിർമാണ വസ്തുക്കൾക്കു മുൻ വർഷത്തെക്കാൾ വില വർധിച്ചതാണ് കാരണമായി വ്യാപാരികൾ പറയുന്നത്. 

ADVERTISEMENT

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സഹകരണ സംഘത്തിലും ഇത്തവണ പടക്കക്കച്ചവടം പൊടിപാറുകയാണ്. 22 ഇനങ്ങൾ അടങ്ങിയ ഫാമിലി പാക്കറ്റുകൾക്ക് 550 രൂപയാണ് ഇവിടെ വില. ഫാൻസി ബോക്സിന് വില 600 രൂപ. 850 രൂപയ്ക്കു പടക്കം ഇല്ലാതെ, വർണാഭമായ 30 ഐറ്റംസുകൾ അടങ്ങിയ ലംബോർഗിനി പാക്കും ലഭിക്കും. കുട്ടികൾക്കുള്ള ‘ദീപാവലി ഗിഫ്റ്റ് ബോക്സിൽ’ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപങ്ങളിലുള്ള മിനി പടക്കങ്ങ ളാണുള്ളത്. തൊട്ടാലും കൈ പൊള്ളാത്ത തരത്തിലുള്ള വാട്ടർ ക്വീൻ പൂക്കുറ്റിക്കും ആവശ്യക്കാരുണ്ട്. മയിൽപ്പീലി വിടർത്തുന്ന പോലെ വിവിധ വർണങ്ങളിൽ ഉയർന്ന് കത്തുന്ന മാജിക്കൽ പീക്കോക്ക് പൂക്കുറ്റിയാണ് മറ്റൊരു ആകർഷണം. കിഴക്കേകോട്ട, തകരപ്പറമ്പ്, കഴക്കൂട്ടം, പൂജപ്പുര, നേമം, പാപ്പനംകോട്, പാളയം എന്നിവിടങ്ങളിലും പടക്കകടകളിൽ വലിയ തിരക്കാണ്. 

ദീപാവലി പൊലിമയാക്കാൻ മധുരപലഹാരങ്ങളുടെ വിപണിയും സജീവമാണ്. ലഡു,ജിലേബി, ഹൽവ, മൈസൂർപാക്ക് തുടങ്ങിയവ അടങ്ങുന്ന ദീപാവലി ബോക്സുകൾക്ക് 150 മുതൽ 300 രൂപ വരെയാണ് വില. സാധാരണ സ്വീറ്റ്സുകൾക്കു പുറമേ സ്പെഷൽ പാൽഗോവാ, പേഡ, ലഡു എന്നിവയുടെ ഒട്ടേറെ മോഡലുകളും വിപണിയിലുണ്ട്. 150 രൂപയ്ക്ക് 250 ഗ്രാമിന്റെ മിനി സ്വീറ്റ് ബോക്സ് മുതൽ ഒരു കിലോയിലേറെ വരുന്ന 800 രൂപയുള്ള റോയൽ സ്വീറ്റ് ബോക്സും ഉണ്ട്. ബർഫിയും ലഡുവും അടക്കം 15ലേറെ ഇനങ്ങൾ ഉണ്ടാവും.

ADVERTISEMENT

വെളിച്ചം പകർന്ന് മൺചെരാതുകൾ
മൺചെരാതുകൾ തെളിച്ചും മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും നാട് ദീപാവലി ആഘോഷിച്ചു. രാത്രിയെ പകലാക്കി ഇന്നലെ ആകാശത്ത് വർണങ്ങൾ നിറഞ്ഞു. ആഘോഷം പുലർച്ചെ വരെ നീണ്ടു. പടക്കത്തിന്റെയും മധുരത്തിന്റെയും ഓർമകളാണ് ദീപാവലി പങ്കുവയ്ക്കുന്നത്. വിവിധ നിറത്തിലുള്ള കമ്പിത്തിരികൾ മുതൽ ഉച്ചത്തിൽ പൊട്ടുന്ന പടക്കങ്ങളും ആകാശത്തു അഴകുവിരിക്കുന്ന അമിട്ടുകളും ആഘോഷത്തിനു പൊലിമ കൂട്ടി. നഗരത്തിലുള്ള ഉത്തരേന്ത്യക്കാർ വിപുലമായ രീതിയിലാണ് ദീപാവലി ആഘോഷിച്ചത്. വീടുകളിൽ ഐശ്വര്യ ദേവതയായ ലക്ഷ്മിയെ കുടിയിരുത്തിയായിരുന്നു ഇവരുടെ ആഘോഷം.

English Summary:

This Diwali, witness a spectacle of light and color! From innovative "cool fires" to mesmerizing drone displays, the fireworks market is brimming with exciting options to make your celebrations unforgettable.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT