നെയ്യാറ്റിൻകര∙ പെരുമ്പാവൂരിൽ 3 വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടമാണ് സാജൻ (24) എന്ന യുവാവിന്റെ ജീവിതം മാറ്റിമറിച്ചത്. 6 മാസത്തോളം അബോധാവസ്ഥയിൽ ആശുപത്രിക്കിടക്കയിലായിരുന്നു. സാധാരണ ജീവിതത്തിലേക്കു പൂർണമായി മടങ്ങിയെത്തിയിട്ടില്ല. 2021 സെപ്റ്റംബർ 7ന് ആയിരുന്നു അപകടം. സാജനും ബന്ധുവായ അജിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര∙ പെരുമ്പാവൂരിൽ 3 വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടമാണ് സാജൻ (24) എന്ന യുവാവിന്റെ ജീവിതം മാറ്റിമറിച്ചത്. 6 മാസത്തോളം അബോധാവസ്ഥയിൽ ആശുപത്രിക്കിടക്കയിലായിരുന്നു. സാധാരണ ജീവിതത്തിലേക്കു പൂർണമായി മടങ്ങിയെത്തിയിട്ടില്ല. 2021 സെപ്റ്റംബർ 7ന് ആയിരുന്നു അപകടം. സാജനും ബന്ധുവായ അജിനും സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. അജിൻ തൽക്ഷണം മരിച്ചു. കൂലിപ്പണി ചെയ്തു ജീവിച്ചിരുന്ന സാജന് ഇപ്പോൾ കൈകാലുകൾ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.  തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി വലിയ തുക വേണ്ടി വരും. എന്നാൽ, ഇതു കണ്ടെത്താൻ സാജന്റെ നിർധന കുടുംബത്തിന് കഴിയില്ല.

പൂവാർ പാമ്പുകാല അടുത്തുചരിച്ചാൻ വിളയിൽ സെൽവരാജിന്റെയും വിജയകുമാരിയുടെയും മകനാണ് സാജൻ. മകന്റെ ദുരവസ്ഥ കണ്ടു തകർന്ന പിതാവ് രോഗിയായി. അമ്മ വീട്ടുജോലിക്കു പോയി ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. സാജനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരണമെങ്കിൽ വിദഗ്ധ ചികിത്സ ലഭിക്കണം. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സാജന്റെ ചികിത്സാ സഹായത്തിനായി കനറാ ബാങ്കിന്റെ അരുമാനൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. പൂവാർ പഞ്ചായത്തംഗം സജയകുമാർ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു.  സാജന്റെ പേരിലാണ് ഗൂഗിൾ പേ നമ്പർ. 

ADVERTISEMENT

സാമ്പത്തിക സഹായത്തിന്
∙ കനറാ ബാങ്ക്, അരുമാനൂർ ശാഖ
∙ അക്കൗണ്ട് നമ്പർ: 1700108015506
∙ ഐഎഫ്എസ്‌സി: CNRB0001700
∙ ഫോൺ നമ്പർ: 8078515621
∙ ഗൂഗിൾപേ: 8714932245

English Summary:

Sajan, a 24-year-old from Poovar, Kerala, suffered severe injuries in a road accident in Perumbavoor three years ago.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT