വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനാംഗങ്ങളെ ആദരിച്ചു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എയർഫോഴ്സ് പൈലറ്റുമാർ ഉൾപ്പെടെയുള്ള വ്യോമസേനാംഗങ്ങളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്. രക്ഷാ

തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എയർഫോഴ്സ് പൈലറ്റുമാർ ഉൾപ്പെടെയുള്ള വ്യോമസേനാംഗങ്ങളെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്.
രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത ദക്ഷിണ വ്യോമസേനയുടെ കീഴിലെ പൈലറ്റുമാർ ഉൾപ്പെടെ 19 വ്യോമസേനാംഗങ്ങളെയാണ് ആദരിച്ചത്. ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ബട്കോടി ഉപഹാരങ്ങൾ സമ്മാനിച്ചു. സമാനതകളില്ലാത്തതും അത്യന്തം വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു രക്ഷാപ്രവർത്തനമെന്ന് അനുഭവം പങ്കുവച്ച എയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിരോധ വക്താവ് സുധ എസ്.നമ്പൂതിരി, എയർപോർട്ട് സിഐഎസ്എഫ് മേധാവി അഭിഷേക് ചൗധരി, കസ്റ്റംസ് മേധാവി പ്രമീള റോസ്, ഇമിഗ്രേഷൻ മേധാവി രാജൻ ചെങ്കുനി, എഒസി ചെയർമാൻ വിജയഭൂഷൺ, എയർപോർട്ട് സെക്യൂരിറ്റി മേധാവി രഞ്ജിത്ത് മാളിയേക്കൽ, എച്ച്.ആർ മേധാവി സജീവ് ശങ്കർ എന്നിവർ ആശംസാ പ്രസംഗം നടത്തി.