ആദ്യ ബാച്ചിലെ വിദ്യാർഥിയിൽ നിന്ന് ആദ്യ ബിരുദദാന ചടങ്ങിലെ മുഖ്യാതിഥിയിലേക്ക്; സന്തോഷം അറിയിച്ച് ജേക്കബ് പുന്നൂസ്
തിരുവനന്തപുരം∙ വർഷങ്ങൾക്ക് മുൻപ് തുമ്പ സെന്റ് സേവിയേഴ്സ് കോളജിലെ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർഥിയായ തനിക്ക് കോളജിന്റെ 60 വർഷത്തെ ചരിത്രത്തിലാദ്യമായി നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കോളജിലേക്കുള്ള ആദ്യ ബസ്സിൽ യാത്ര

തിരുവനന്തപുരം∙ വർഷങ്ങൾക്ക് മുൻപ് തുമ്പ സെന്റ് സേവിയേഴ്സ് കോളജിലെ ആദ്യ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർഥിയായ തനിക്ക് കോളജിന്റെ 60 വർഷത്തെ ചരിത്രത്തിലാദ്യമായി നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. കോളജിലേക്കുള്ള ആദ്യ ബസ്സിൽ യാത്ര ചെയ്യാനും കോളജിന്റെ പോസ്റ്റ് ഓഫീസിലെ ആദ്യ തപാൽ പെട്ടിയിൽ നിന്ന് തന്റെ വീട്ടിലേക്ക് കത്തയച്ചതും തുടങ്ങി കോളജിന്റെ പല ആദ്യ സംരംഭങ്ങളിലും പങ്കാളിയാവാൻ സാധിച്ചതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു. കോളജിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സ് ലോറിയ'24 ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 അധ്യയന വർഷത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ - ബിരുദാനന്തര പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 146 വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ കോളജ് മാനേജർ ഡോ. ഫാ. സണ്ണി ജോസ് എസ്.ജെ. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡി.നിഷ റാണി, കോളജ് ബർസാർ ഡോ. ഫാ ബിജു ജോയ് എസ്.ജെ., വൈസ് പ്രിൻസിപ്പൽമാരായ രശ്മി പൗലോസ്, ലെഫ്റ്റനന്റ് രാജേഷ് മാർട്ടിൻ, പിടിഎ പ്രസിഡന്റ്. എസ് സുനിൽ ജോൺ, ഡോ. ദിവ്യ തോമസ്, എസ്. വർണ തുടങ്ങിയവർ പ്രസംഗിച്ചു.