നെയ്യാറ്റിൻകര ∙കഷായത്തിൽ വിഷം ചേർത്തു നൽകി, സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഡിജിറ്റൽ തെളിവുകൾ കോടതി പരിശോധിച്ചു. വിചാരണ ഇന്നും തുടരും. നെയ്യാറ്റിൻകര അഡീഷനൽ സെക്‌ഷൻ ജഡ്ജി എ.എം.ബഷീർ ആണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈൽ ഫോണുകളിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙കഷായത്തിൽ വിഷം ചേർത്തു നൽകി, സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ ഡിജിറ്റൽ തെളിവുകൾ കോടതി പരിശോധിച്ചു. വിചാരണ ഇന്നും തുടരും. നെയ്യാറ്റിൻകര അഡീഷനൽ സെക്‌ഷൻ ജഡ്ജി എ.എം.ബഷീർ ആണ് കേസ് പരിഗണിക്കുന്നത്.

ADVERTISEMENT

തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈൽ ഫോണുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തിരുന്നു. കിഫ്ബി എൽഎ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് നൗഷാദിന്റെ സാന്നിധ്യത്തിലായിരുന്നു വിഡിയോകളും ഫോട്ടോകളും ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകളായി കണ്ടെടുത്തത്. ഈ തെളിവുകൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ കോടതിയിൽ സമർപ്പിച്ചു.

2022 ഓഗസ്റ്റിൽ അമിത അളവിൽ  ഗുളികകൾ കലർത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കയ്പു കാരണം ഷാരോൺ അതു തുപ്പിക്കളഞ്ഞു. ഈ സംഭവം നടന്നതിന്റെ അന്നു രാവിലെയും അമിത അളവിൽ  മനുഷ്യ ശരീരത്തിൽ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ചു ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയിരുന്നു. 

ADVERTISEMENT

ഷാരോണിന് വിഷം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ ഏഴരയോടെയും വിഷത്തിന്റെ പ്രവർത്തന രീതിയെക്കുറിച്ചു ഇന്റർനെറ്റിൽ തിരച്ചിൽ നടത്തി. ഈ ഡിജിറ്റൽ തെളിവുകൾ കോടതി രേഖപ്പെടുത്തി.

വിഷത്തിന്റെ പ്രവർത്തന രീതി മനസ്സിലാക്കിയിട്ടാണ് അന്ന് പത്തരയോടെ ഷാരോണിനെ കുടിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 

ADVERTISEMENT

മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 ദിവസത്തെ ചികിത്സ നൽകിയിട്ടും ഷാരോൺ മരിച്ചു. 15 എംഎൽ വിഷം ഉള്ളിൽ ചെന്നാൽ മരണം സുനിശ്ചതമാണെന്നും മറു മരുന്നില്ലാത്ത വിഷമാണ് ഇതെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ മേധാവി ഡോ. അരുണയും കോടതിയിൽ മൊഴി നൽകി.