ADVERTISEMENT

കഴക്കൂട്ടം∙ ശനിയാഴ്ച പെയ്ത ശക്തമായ മഴയിൽ പലയിടത്തും വ്യാപകമായ നാശം. മിന്നലേറ്റ് അണിയൂർ ഭാഗത്ത് 4 വീടുകളിലെ വയറിങ്ങും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. കഴക്കൂട്ടം പെരുമൺചിറയിൽ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് രണ്ടു വീടുകൾക്ക് കേടുപാടു സംഭവിച്ചു. ചന്തവിള വാർഡിലെ ഉള്ളൂർക്കോണം പ്രദേശത്തെ പത്തിലധികം വീടുകളും അങ്കണവാടിയും വെള്ളത്തിലായി. തുടർന്ന് വാർഡ് കൗൺസിലർ എം.ബിനുവിന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർ എത്തി സ്വകാര്യ വ്യക്തികൾ മണ്ണിട്ടു മൂടിയ ഓട തെളിച്ചു. മഴയിൽ കാർഷിക വിളകൾക്കും നാശം സംഭവിച്ചു.

English Summary:

Kazhakoottam experienced significant damage due to heavy rain on Saturday. Lightning strikes affected houses in Aniyoor, while a collapsed compound wall damaged two houses in Perumathura. Flooding impacted Ulloorkonam, prompting immediate response from local authorities. Crop damage added to the woes caused by the downpour.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com