ശക്തമായ മഴ : ചെറുവേലി ആനാട് തോട്ടിൽ വെള്ളം പൊങ്ങി; വീടുകളിലും കടകളിലും വെള്ളം കയറി
നെടുമങ്ങാട്∙ ശക്തിയായ മഴയിൽ ചെറുവേലി ആനാട് തോട്ടിൽ വെള്ളം പൊങ്ങി ആനാട് മാർക്കറ്റിന് സമീപമുള്ള വീടുകളിലും കടകളിലും വെള്ളം കയറി. ആനാട് മാർക്കറ്റിനോട് ചേർന്നുള്ള തോട്ടിലെ പാലത്തിന് അടിയിലൂടെ വെള്ളത്തിന് നേരെ ഒഴുകിപ്പോകാൻ കഴിയാതെ വന്നതിനാലാണ് വീടുകളിലും കടകളിലും വെള്ളം കയറിയത്. വീടുകളുടെ അടുക്കളകളും

നെടുമങ്ങാട്∙ ശക്തിയായ മഴയിൽ ചെറുവേലി ആനാട് തോട്ടിൽ വെള്ളം പൊങ്ങി ആനാട് മാർക്കറ്റിന് സമീപമുള്ള വീടുകളിലും കടകളിലും വെള്ളം കയറി. ആനാട് മാർക്കറ്റിനോട് ചേർന്നുള്ള തോട്ടിലെ പാലത്തിന് അടിയിലൂടെ വെള്ളത്തിന് നേരെ ഒഴുകിപ്പോകാൻ കഴിയാതെ വന്നതിനാലാണ് വീടുകളിലും കടകളിലും വെള്ളം കയറിയത്. വീടുകളുടെ അടുക്കളകളും മുറികളും ശൗചാലയങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങി. ഇതുകാരണം വീട്ടുകാർക്ക് ആഹാരം പാചകം ചെയ്യാനും മറ്റും കഴിയാതെ വിഷമത്തിലായി.
തോട്ടിൽ അശാസ്ത്രീയമായി പാലം പണിതതിനാലാണ് വെള്ളം താഴോട്ട് ഒഴുകി പോകുന്നതിൽ തടസ്സം നേരിടുന്നതെന്ന് സമീപവാസികൾ പറഞ്ഞു. പാലം പണി നടന്നപ്പോൾ തന്നെ പണിയിലെ അപാകത സമീപവാസികൾ ചൂണ്ടിക്കാട്ടിയിട്ടും കോൺട്രാക്ടർ ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ലത്രെ. വീടുകളിൽ വെള്ളം കയറിയത് പഞ്ചായത്തിനെ അറിയിക്കുകയും അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നും വീട്ടുകാരും കടക്കാരും ആവശ്യപ്പെട്ടു.