കന്യാകുമാരി കേരള ഹൗസിന് ഇനി പുതിയമുഖം; പുതുക്കിപ്പണിയാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ
കന്യാകുമാരി∙ കേരള ഹൗസ് പുതുക്കിപ്പണിയാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്നാണ് കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഏകദേശം 6 കോടി രൂപ ചെലവിൽ നവീകരിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് (കെഐഐഡിസി) പദ്ധതി നടപ്പാക്കുക. നിർമാണ ഉപകരാർ

കന്യാകുമാരി∙ കേരള ഹൗസ് പുതുക്കിപ്പണിയാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്നാണ് കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഏകദേശം 6 കോടി രൂപ ചെലവിൽ നവീകരിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് (കെഐഐഡിസി) പദ്ധതി നടപ്പാക്കുക. നിർമാണ ഉപകരാർ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നും ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഇതിനു മുൻപ് 2008ൽ ആണ് കെട്ടിടം നവീകരിച്ചത്.
ഉപ്പുജല സംസ്കരണ പ്ലാന്റ്, ഉദ്യാനം എന്നിവ സ്ഥാപിക്കും. കന്യാകുമാരി കടപ്പുറത്തോട് ചേർന്ന് 4.5 ഏക്കറിൽ നിലകൊള്ളുന്ന കേരള ഹൗസിന്റെ മൊത്തത്തിലുള്ള നവീകരണം, പുതിയ ഉപകരണങ്ങളും ടൈൽസും സ്ഥാപിക്കൽ, വാഹന പാർക്കിങ് സൗകര്യം എന്നിവയും നടപ്പാക്കും. കടലിനോട് ചേർന്ന് വിശാലമായ സ്ഥലത്ത് നിലകൊള്ളുന്ന കെട്ടിടം സന്ദർശകരെ ഏറെ ആകർഷിക്കുന്ന സ്ഥലമാണ്. ആകെ 11 ഡബിൾ റൂമുകളാണ് ഇവിടെയുള്ളത്. ഇതിൽ രണ്ടെണ്ണം വിഐപി സ്യൂട്ടുകളാണ്. 10 പേർക്കു താമസിക്കാൻ സൗകര്യമുള്ള ഡോർമിറ്ററിയുമുണ്ട്.
പൊതുജനങ്ങൾക്ക് മിതമായ നിരക്കിലാണ് മുറികൾ നൽകുന്നത്.എംഎൽഎമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് തുച്ഛമായ തുകയാണ് ഈടാക്കുന്നത്. എന്നാൽ, കെട്ടിടത്തിന്റെയും മുറികളുടെയും ശോച്യാവസ്ഥ കാരണം കുറച്ചു നാളായി കേരള ഹൗസിന്റെ പ്രവർത്തനം നാമമാത്രമാണ്. മാനേജർ ഉൾപ്പെടെ 10 ജീവനക്കാർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ജീവനക്കാർക്ക് താമസ സൗകര്യം, ഡൽഹി കേരള ഹൗസ് മാതൃകയിൽ കന്റീൻ, സുരക്ഷാ ഗാർഡിന്റെ നിയമനം എന്നിവയും നടപ്പാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.