അര മണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു, വെള്ളം കുതിച്ചു പാഞ്ഞെത്തി; മഴ കൊണ്ടുപോയത് പ്രദീപിന്റെ ജീവനോപാധി
പോത്തൻകോട് ∙ ‘വെറും അര മണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു. പ്രളയം പോലെ വെള്ളം കുതിച്ചു പാഞ്ഞെത്തുകയായിരുന്നു. എട്ടു ദിവസം മാത്രം പ്രായമുള്ള ഏതാണ്ട് 2000കോഴിക്കുഞ്ഞുങ്ങൾ ശക്തമായ ഒഴുക്കിൽ ഒലിച്ചു പോയി. ഷെഡിന്റെ തറയടക്കം നാശനഷ്ടമുണ്ടായി. വിവരം അറിഞ്ഞെത്തുമ്പോഴേക്കും മുട്ടളവ് വെള്ളം ഉയർന്നിരുന്നു’. ഇതു

പോത്തൻകോട് ∙ ‘വെറും അര മണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു. പ്രളയം പോലെ വെള്ളം കുതിച്ചു പാഞ്ഞെത്തുകയായിരുന്നു. എട്ടു ദിവസം മാത്രം പ്രായമുള്ള ഏതാണ്ട് 2000കോഴിക്കുഞ്ഞുങ്ങൾ ശക്തമായ ഒഴുക്കിൽ ഒലിച്ചു പോയി. ഷെഡിന്റെ തറയടക്കം നാശനഷ്ടമുണ്ടായി. വിവരം അറിഞ്ഞെത്തുമ്പോഴേക്കും മുട്ടളവ് വെള്ളം ഉയർന്നിരുന്നു’. ഇതു പറയുമ്പോൾ അയിരൂപ്പാറ ചാരുംമൂട് അശ്വതി ബംഗ്ലാവിൽ സി.പ്രദീപ് കുമാർ തന്റെ അധ്വാനം വിഫലമായതിന്റെ ദുഖത്തിലായിരുന്നു. വിദേശത്തു ജോലിയുണ്ടായിരുന്ന പ്രദീപ്കുമാർ 10 വർഷം മുൻപ് മടങ്ങിയെത്തി സ്വയം തൊഴിൽ സംരംഭമെന്നോണം മേലെവിള പാറയിൽക്കടയിൽ തുടങ്ങിയതാണ് കോഴി ഫാം. പാലക്കാടു നിന്നും തമിഴ്നാട്ടിൽ നിന്നും ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് വളർത്തി 30-35 ദിവസം കഴിഞ്ഞ് വിൽക്കുകയാണ് പതിവ്. ഇതാണ് ജീവനോപാധിയും.
വെള്ളം കയറി 25 ചാക്ക് കോഴിത്തീറ്റയും നശിച്ചിരുന്നു. ഇനി ഷെഡും നന്നാക്കണം. സമീപത്തായി കൃഷിചയ്തിരുന്ന ആയിരത്തോളം വാഴകളും നശിച്ചു. ഏകദേശം മൂന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ തെങ്ങനാംകോട് ചിറയിലുയർന്ന വെള്ളം കരകവിഞ്ഞൊഴുകുകയായിരുന്നു. ഇനി ഉടനെ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നില്ല. വെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ലായ്മയാണ് തനിക്ക് നഷ്ടം ഉണ്ടാക്കിയത്. അതിനു പരിഹാരം കണ്ടാലെ ഇവിടെ കോഴി വളർത്താൻ കഴിയുകയുള്ളൂയെന്നും പ്രദീപ് കുമാർ പറഞ്ഞു. വെറ്റിനറി ഡോക്ടർക്കും അയിരൂപ്പാറ വില്ലേജ് ഓഫിസിലും പരാതികൾ നൽകിയിട്ടുണ്ട്.