അങ്കണവാടി നിയമനം: പട്ടിക റദ്ദാക്കിയില്ല; സമരം തുടരാൻ ആദിവാസികൾ
വെള്ളറട ∙ അങ്കണവാടി നിയമനവുമായി ബന്ധപ്പെട്ട ആദിവാസികളുടെ സമരം അവസാനിപ്പിക്കാൻ തിങ്കളാഴ്ച രാത്രി ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക നൽകിയ ഉറപ്പ് നടപ്പായില്ല. നിയമന പട്ടിക ഇന്നലെ റദ്ദാക്കുമെന്നായിരുന്നു സമരക്കാർക്ക് നൽകിയിരുന്ന ഉറപ്പ്. ഇന്ന് സമരം വീണ്ടും തുടങ്ങാനുള്ള തയാറെടുപ്പിലാണ് ആദിവാസികൾ.

അമ്പൂരി പഞ്ചായത്തിലെ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന 4 അങ്കണവാടികളിൽ വർക്കറായും ഹെൽപറായും നടത്തിയ നിയമനങ്ങൾ റദ്ദാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 2012 ജനുവരി 30ന് സാമൂഹികക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവു പ്രകാരം ട്രൈബൽ മേഖലകളിലെ അങ്കണവാടികളിൽ വരുന്ന ഒഴിവിലേക്ക് പ്രദേശത്തെ പട്ടിക വർഗക്കാരെ മാത്രമേ വർക്കറായി നിയമിക്കാൻ പാടുള്ളൂവെന്ന് പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സമരാനുകൂലികൾ നിയമന പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്.
തൊടുമല വാർഡിലെ 4 അങ്കണവാടികളിലും ഇപ്പോൾ ദിവസക്കൂലി അടിസ്ഥാനത്തിൽ ആദിവാസികൾ ജോലി ചെയ്യുന്നുണ്ട്. 6 മാസം കഴിയുമ്പോൾ മറ്റ് 4 ആദിവാസികൾ ജോലിയിൽ പ്രവേശിക്കും. കുറച്ചു വർഷങ്ങളായി ഇതാണ് നടന്നുവരുന്നത്. ഇവരെ ആരെയും പരിഗണിക്കാത്തതിലാണ് പ്രതിഷേധം. നിയമനം ലഭിച്ചവർക്ക് ഇതേവരെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ഒരാൾ വള്ളക്കടവു വരെ വന്നു മടങ്ങി.
കുന്നത്തുമല, പുരവിമല അങ്കണവാടികളിൽ വർക്കറെയും കാരിക്കുഴി, ചാക്കപ്പാറ എന്നിവിടങ്ങളിൽ ഹെൽപർമാരെയുമാണ് പുതുതായി നിയമിച്ചത്. പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിൽ നിയമനം ലഭിച്ചവർ ജോലിയിൽ പ്രവേശിച്ചു. ശനിയാഴ്ചയാണ് നിയമനം ലഭിച്ചവർ ജോലിക്കെത്തിയത്. തുടർന്ന് ആദിവാസികൾ സംഘടിച്ച് പഞ്ചായത്ത് ഓഫിസിൽ എത്തി ഐസിഡിഎസ് സൂപ്പർവൈസറെ തടഞ്ഞുവച്ചു. തിങ്കളാഴ്ച കാട്ടാക്കട ഡിവൈഎസ്പി ഓഫിസിൽ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് ചർച്ച നടത്താമെന്ന പൊലീസിന്റെ ഉറപ്പിൽ സമരക്കാർ പിരിഞ്ഞു.
തിങ്കളാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടു. തുടർന്ന് ഉച്ചയ്ക്ക് ആദിവാസികൾ വീണ്ടും പഞ്ചായത്തോഫിസിൽ എത്തി സെക്രട്ടറി ഉൾപ്പെടെ 5 ജീവനക്കാരെ രാത്രി 8.30വരെ പൂട്ടിയിട്ടു. രാത്രി വൈകിയും സമരം തുടർന്നപ്പോൾ സി.കെ.ഹരീന്ദ്രൻ എംഎൽഎ ഇടപെട്ട് ശിശുവികസന വകുപ്പ് ഡയറക്ടറുമായി സംസാരിച്ചതിനെ തുടർന്നാണ് ഇന്നലെ നിയമന പട്ടിക റദ്ദാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചത്. ഉറപ്പ് നടപ്പാകാതെ വന്നതിനാൽ ഇന്ന് സമരം തുടരാനാണ് സാധ്യത.
ആദിവാസി മേഖലയിലെ അങ്കണവാടികളിൽ നിയമനം നടത്തുമ്പോൾ മതിയായ സംവരണം ഏർപ്പെടുത്തണമെന്ന നിവേദനം പഞ്ചായത്ത് സർക്കാരിന് നൽകാൻ ആലോചിക്കുന്നുണ്ട്. പിഎസ്‌സി മാനദണ്ഡമനുസരിച്ച് 2% ആണ് പട്ടികവർഗവിഭാഗത്തിനുള്ള സംവരണം. 44 –ാമതും, 92–ാമതും നിയമിക്കപ്പെടുന്നയാൾ പട്ടിക വർഗക്കാരനായിരിക്കണമെന്ന നിബന്ധനയുമുണ്ട്.