വീട്ടമ്മയ്ക്ക് നേരെ ആക്രമണം: ‘ടാർസൻ’ അനീഷ് പിടിയിൽ
ആറ്റിങ്ങൽ∙ മുദാക്കൽ പൊയ്കമുക്ക് വലിയവിളയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ പൊയ്കമുക്ക് കിണറ്റുവിളാകം വീട്ടിൽ ടാർസൻ എന്ന് വിളിക്കുന്ന അനീഷ് (37) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. പൊയ്കമുക്ക് സ്വദേശി ലിസി (51) യെയാണ് ആക്രമിച്ചത്. ഇക്കഴിഞ്ഞ മൂന്നിന്

ആറ്റിങ്ങൽ∙ മുദാക്കൽ പൊയ്കമുക്ക് വലിയവിളയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ പൊയ്കമുക്ക് കിണറ്റുവിളാകം വീട്ടിൽ ടാർസൻ എന്ന് വിളിക്കുന്ന അനീഷ് (37) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. പൊയ്കമുക്ക് സ്വദേശി ലിസി (51) യെയാണ് ആക്രമിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് വൈകുന്നേരം ആറരയോടെയാണ് സംഭവം.
ലിസിയും പിതാവും ചേർന്ന് നടത്തുന്ന ചായക്കടയിൽ എത്തിയ പ്രതി ലിസിയുടെ പിതാവിനെ അസഭ്യം വിളിക്കുകയും വായിൽ മദ്യക്കുപ്പി ചേർത്തു പിടിച്ച് മദ്യപിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. അനീഷിനെ വഴിയിൽ വച്ച് കണ്ട ലിസി ഇക്കാര്യം ചോദ്യം ചെയ്തു. പ്രകോപിതനായ അനീഷ് ലിസിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. അനീഷിനെതിരെ വേറെയും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.