മഴ: തൊങ്ങൽ–മണ്ണക്കല്ല് റോഡിൽ വെള്ളക്കെട്ട്
നെയ്യാറ്റിൻകര ∙ മഴ കനത്തതോടെ തൊങ്ങൽ – മണ്ണക്കല്ല് റോഡിൽ വലിയ വെള്ളക്കെട്ടാണ്. ഒട്ടേറെ കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. നവീകരണം വൈകുന്നതിനെ തുടർന്ന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.അതിയന്നൂർ – കോട്ടുകാൽ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി മണ്ണുമാന്തി ഉപയോഗിച്ചു റോഡ്

നെയ്യാറ്റിൻകര ∙ മഴ കനത്തതോടെ തൊങ്ങൽ – മണ്ണക്കല്ല് റോഡിൽ വലിയ വെള്ളക്കെട്ടാണ്. ഒട്ടേറെ കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. നവീകരണം വൈകുന്നതിനെ തുടർന്ന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. അതിയന്നൂർ – കോട്ടുകാൽ കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി മണ്ണുമാന്തി ഉപയോഗിച്ചു റോഡ് കുഴിച്ചതാണ് തകർച്ചയുടെ കാരണം. പിന്നീട് അറ്റകുറ്റപ്പണി നടത്തിയുമില്ല. മഴക്കാലമായതോടെ റോഡ് ചെളി കുളമായി. അങ്കണവാടിയിലും സ്കൂളിലും പോകുന്ന വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്. പത്ര വിതരണവും ഈ ഭാഗത്ത് ഏറെ ദുഷ്കരമാണ്.
മഴ തീർന്ന് ആഴ്ചകൾ പിന്നിട്ടാലും വെള്ളക്കെട്ടിനും ചെളിക്കും അറുതിയില്ല. അതിയന്നൂർ പഞ്ചായത്തിലെ തൊങ്ങലിൽ നിന്ന് തുടങ്ങി കോട്ടുകാൽ പഞ്ചായത്തിലെ മണ്ണക്കല്ലിലേക്ക് പോകുന്ന റോഡാണ്. 2 പഞ്ചായത്തിന്റെ പ്രദേശഘങ്ങളായതിനാൽ, ഇരു പഞ്ചായത്തുകളും റോഡ് നവീകരണം കൈയ്യൊഴിഞ്ഞു. വാട്ടർ അതോറിറ്റി അല്ലേ റോഡ് പൊളിച്ചത് അവർ തന്നെ നന്നാക്കട്ടെ എന്ന നിലാടാണ് 2 പഞ്ചായത്തുകൾക്കും. റോഡ് പൂർവ രൂപത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനത്തിന്റെ ആവശ്യം.