സ്ത്രീകൾക്കുള്ള ഏക പരിഹാരം പോരാട്ടം: വിനേഷ് ഫോഗട്ട്
തിരുവനന്തപുരം∙ തെരുവിലായാലും പാർലമെന്റിലായാലും സ്ത്രീകൾക്കുള്ള ഏക പരിഹാരം പോരാട്ടം എന്ന മാർഗം മാത്രമാണെന്നും രാജ്യത്ത് എല്ലാ രംഗത്തും സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമുണ്ടെന്നും ഗുസ്തിതാരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ട്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളും രാജ്യത്തെ

തിരുവനന്തപുരം∙ തെരുവിലായാലും പാർലമെന്റിലായാലും സ്ത്രീകൾക്കുള്ള ഏക പരിഹാരം പോരാട്ടം എന്ന മാർഗം മാത്രമാണെന്നും രാജ്യത്ത് എല്ലാ രംഗത്തും സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമുണ്ടെന്നും ഗുസ്തിതാരവും ഹരിയാന നിയമസഭാംഗവുമായ വിനേഷ് ഫോഗട്ട്. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളും രാജ്യത്തെ അപമാനിക്കുന്നവരുമായി ചിത്രീകരിക്കുകയാണ്. പ്രതിഷേധമെന്ന മഹാസമുദ്രത്തെ മനസ്സിലാക്കാൻ സമഗ്രാധിപത്യ സർക്കാറുകൾക്കാവില്ല. സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചാൽ മാത്രം പോരെന്നും സ്ത്രീകൾ പുറത്തേക്കു വന്ന് ശക്തി തെളിയിക്കണമെന്നും അവർ പറഞ്ഞു. ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിനേഷ് ഫോഗട്ട്.
മത്സ്യത്തൊഴിലാളികളുടെ സമരം വ്യക്തി നേട്ടങ്ങൾക്കല്ല, കടലിനെ സംരക്ഷിക്കാൻ വേണ്ടിയാണ്. ജയിക്കുമോ തോൽക്കുമോ എന്നതിലല്ല, മൈതാനത്ത് തന്നെ നമ്മൾ നിലകൊള്ളുക എന്നതിലാണു കാര്യം. സ്ത്രീകൾ ഒരുമിച്ചു നിന്നാൽ രാജ്യത്ത് പല മാറ്റങ്ങളും കൊണ്ടുവരാനാകും. കായിക മേഖലയെടുത്താൽ, ആര് കളിക്കണം,ആര് കളിക്കേണ്ട എന്നു തീരുമാനിക്കുന്നതു ചില ശക്തികേന്ദ്രങ്ങളാണ്. ഇക്കാര്യത്തിൽ രാജ്യത്തെ മറ്റു മേഖലകളുടെ പരിച്ഛേദം മാത്രമാണു കായികമേഖല. തിരിഞ്ഞുനോക്കുമ്പോൾ പലതും താൻ എങ്ങനെ നേരിട്ടെന്ന് അദ്ഭുതപ്പെടും. തോൽക്കാതെ പോരാടുക എന്ന ചിന്ത എപ്പോഴുമുണ്ടായിരുന്നു. ഗുസ്തി രംഗത്ത് പെൺകുട്ടികളെ നിരുത്സാഹപ്പെടുത്തിയിരുന്ന കാലത്താണു താനുൾപ്പെടെയുള്ള പലരും അതിജീവിച്ചത്. മാറ്റം സാധ്യമാകണമെങ്കിൽ തെരുവിലിറങ്ങണം. ജയപരാജയങ്ങളല്ല അടിസ്ഥാനം.
അവസാന നിമിഷം വരെ തെരുവിൽ തുടരുക; നമ്മളിവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. ‘വീരപ്പെണ്ണ വരവേൽക്കിറേൻ’ എന്നു തമിഴിൽ തുടങ്ങി പല ഭാഷകളിൽ മുദ്രാവാക്യം വിളിച്ചാണു രാജ്യത്തിന്റെ അഭിമാനമായ വിനേഷ് ഫോഗട്ടിനെ വേദിയിലേക്ക് ആനയിച്ചത്. ബേബി മേഴ്സി,സുകാലു,സരോജ,ചിത്ര,കാരമൽ ബെനഡിക്റ്റ്,സിസ്റ്റർ വനജ,മീര സംഘമിത്ര തുടങ്ങിയവർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ സർക്കാർ ശക്തമായ നടപടികളെടുക്കണമെന്ന ആവശ്യമുയർന്നു. വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനു സംസ്ഥാന-ദേശീയ തലങ്ങളിൽ നയപരമായ മാറ്റങ്ങൾക്ക് ഊന്നൽ നൽകാനുള്ള കൂട്ടായ പ്രവർത്തനം,ഐക്യം,പ്രതിബദ്ധത എന്നിവയോടു മുന്നോട്ടുപോകാൻ സമ്മേളനം തീരുമാനിച്ചു. തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി രാജ്യത്തുടനീളം മത്സ്യത്തൊഴിലാളികൾ മേഖലാ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. തീരദേശ മഹിളാ വേദി,കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എന്നിവ സംയുക്തമായാണു സമ്മേളനം സംഘടിപ്പിച്ചത്.