ഉണ്ടപ്പാറയിൽ മണ്ണിടിയുന്നു; മഴയത്ത് അപകട സാധ്യത കൂടുന്നു
ഉഴമലയ്ക്കൽ∙ മന്നൂർക്കോണം–പനയ‌്ക്കോട്–കുളപ്പട റോഡിലെ ഉണ്ടപ്പാറയിൽ മണ്ണിടിച്ചിൽ. ശക്തമായ മഴ സമയങ്ങളിൽ റോഡിന്റെ വശത്തെ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് വീഴുകയാണ്. ഉഴമലയ്ക്കൽ– തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഇത്.വർഷങ്ങൾക്ക് മുൻപ് മണ്ണിടിച്ച് താഴ്ത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. വശത്തെ

ഉഴമലയ്ക്കൽ∙ മന്നൂർക്കോണം–പനയ‌്ക്കോട്–കുളപ്പട റോഡിലെ ഉണ്ടപ്പാറയിൽ മണ്ണിടിച്ചിൽ. ശക്തമായ മഴ സമയങ്ങളിൽ റോഡിന്റെ വശത്തെ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് വീഴുകയാണ്. ഉഴമലയ്ക്കൽ– തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഇത്.വർഷങ്ങൾക്ക് മുൻപ് മണ്ണിടിച്ച് താഴ്ത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. വശത്തെ ഉയരത്തിലുള്ള മണ്ണാണ് ഇടിഞ്ഞ് റോഡിലേക്ക് വീഴുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ സമയത്തും മണ്ണ് ഇടിഞ്ഞ് വീണതായി നാട്ടുകാർ പറഞ്ഞു. റോഡിന്റെ വശങ്ങളിൽ പല സ്ഥലത്തും മണ്ണിടിഞ്ഞ് കിടക്കുകയാണ്.
വാഹനങ്ങൾ പോകുന്ന സമയം മണ്ണ് റോഡിലേക്ക് ഇടിഞ്ഞ് വീണാൽ അപകട സാധ്യതയ്ക്ക് ഇടയാക്കും. കൂടാതെ റോഡിന്റെ വശങ്ങൾ കാടുമൂടിയ നിലയിൽ ആണ്. ഉഴമലയ്ക്കൽ, ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളിൽ ഉള്ളവർക്ക് ചുള്ളിമാനൂർ, പനയ്ക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചും പോകുന്നതിനുള്ള എളുപ്പമാർഗമാണ് റോഡ്. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.