ചേപ്പോട്ട് വൻ മണ്ണിടിച്ചിൽ; വൻ അപകട സാധ്യത
വെള്ളനാട്∙ കണ്ണമ്പള്ളി മുളയറ റോഡ് വശത്ത് ചേപ്പോട്ട് വൻ മണ്ണിടിച്ചിൽ. കുത്തിയൊലിച്ച് ഒഴുകിയ മഴവെള്ളത്തിൽ മണ്ണ് ഉൾപ്പെടെ റോഡിലേക്ക് വീണു. അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽപെട്ട ഇവിടെ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ മഴയ്ക്കിടെ ആണ് സംഭവം. മുൻപ് ഇവിടെ നിന്ന് മണ്ണിടിഞ്ഞിരുന്നു. ശേഷം ഉണ്ടായ മഴയിൽ

വെള്ളനാട്∙ കണ്ണമ്പള്ളി മുളയറ റോഡ് വശത്ത് ചേപ്പോട്ട് വൻ മണ്ണിടിച്ചിൽ. കുത്തിയൊലിച്ച് ഒഴുകിയ മഴവെള്ളത്തിൽ മണ്ണ് ഉൾപ്പെടെ റോഡിലേക്ക് വീണു. അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽപെട്ട ഇവിടെ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ മഴയ്ക്കിടെ ആണ് സംഭവം.മുൻപ് ഇവിടെ നിന്ന് മണ്ണിടിഞ്ഞിരുന്നു. ശേഷം ഉണ്ടായ മഴയിൽ വശത്തെ മണ്ണിടിഞ്ഞ് വീണിരുന്നു. ഇന്നലെ പെയ്ത കനത്ത മഴയിൽ മൂന്ന് വശത്ത് നിന്ന് മണ്ണ് ഇടിഞ്ഞതോടെ വൻ അപകട സാധ്യതയാണ് ഉണ്ടായത്. വശത്ത് നിന്ന റബർ, ആഞ്ഞിൽ മരങ്ങളും 2 തെങ്ങും കടപുഴകി വീണു. റോഡിന്റെ വശത്തെ ഓടയും നിറഞ്ഞാണ് മണ്ണ് റോഡിലേക്ക് എത്തിയത്.
മണ്ണ് ഇടിഞ്ഞതിന് എതിർവശത്ത് റോഡിൽ നിന്ന് താഴെയായി ഒരു വീടും സ്ഥിതി ചെയ്യുന്നുണ്ട്. സമീപത്തെ താഴ്ന്ന ഭാഗത്തും കൂടുതൽ വീടുകളുണ്ട്. ഇനിയും മഴ തുടർന്നാൽ കൂടുതൽ മണ്ണ് റോഡിലേക്ക് വീണ് ഗതാഗത തടസ്സവും അപകടവും ഉണ്ടാകും. മഴയിൽ വശത്ത് നിന്ന് ഇനിയും മണ്ണ് ഇടിയാനുള്ള സാധ്യത ഉണ്ട്. വെള്ളനാട് യുപി സ്കൂൾ റോഡിൽ കണ്ണമ്പള്ളിക്ക് സമീപവും മണ്ണിടിച്ചിൽ ഉണ്ടായി.