വെഞ്ഞാറമൂട്∙എംസി റോഡിലെ തൈക്കാട് മുതൽ വാമനപുരം വരെയുള്ള ഭാഗം അപകടമേഖലയാകുന്നു. 2 മാസത്തിനിടയിൽ ചെറുതും വലുതുമായ 26 അപകടങ്ങൾ സംഭവിച്ചു. ശരാശരി കണക്ക് അനുസരിച്ച് 3 ദിവസത്തിൽ ഒരിക്കൽ അപകടം നടക്കുന്നുവെന്നാണ് കണക്ക്. വിവിധ ആശുപത്രി രേഖകൾ പ്രകാരം 2 മാസത്തിനിടയിൽ ഇവിടെ റോഡ് അപകടങ്ങളിൽ 34 പേർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെഞ്ഞാറമൂട്∙ എംസി റോഡിലെ തൈക്കാട് മുതൽ വാമനപുരം വരെയുള്ള ഭാഗം അപകടമേഖലയാകുന്നു. 2 മാസത്തിനിടയിൽ ചെറുതും വലുതുമായ 26 അപകടങ്ങൾ സംഭവിച്ചു. ശരാശരി കണക്ക് അനുസരിച്ച് 3 ദിവസത്തിൽ ഒരിക്കൽ അപകടം നടക്കുന്നുവെന്നാണ് കണക്ക്. വിവിധ ആശുപത്രി രേഖകൾ പ്രകാരം 2 മാസത്തിനിടയിൽ ഇവിടെ റോഡ് അപകടങ്ങളിൽ 34 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അപകടത്തിൽപെട്ട വാമനപുരം ജംക്‌‌ഷനും ഈ മേഖലയിലാണ്.

അതിസുരക്ഷാ ഇടനാഴി പദ്ധതി ഇഴയുന്നു
റോഡ് അപകടങ്ങളുടെ തീവ്രതയും എണ്ണവും കുറയ്ക്കുന്നതിനു വേണ്ടി ആരംഭിച്ച അതിസുരക്ഷാ ഇടനാഴി പദ്ധതി എങ്ങുമെത്തിയില്ല. അപകടങ്ങളും മരണനിരക്കും പ്രതിദിനം വർധിക്കുന്നു.പദ്ധതിയിലൂടെ നഷ്ടപ്പെട്ടത് കോടികൾ ആണ്. കഴക്കൂട്ടം–അടൂർ റോഡാണ് അതിസുരക്ഷാ ഇടനാഴി ആയി പ്രഖ്യാപിച്ച് പദ്ധതി തയാറാക്കി നടപ്പിലാക്കുന്നത് ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ 3 ജില്ലകളിലൂടെ കടന്നുപോകുന്ന കഴക്കൂട്ടം–അടൂർ റോഡിന് 78.65 കിലോമീറ്റർ നീളമുണ്ട്. മൊത്തം ചെലവ് 146.67 കോടി രൂപ.

ADVERTISEMENT

33 ജംക്‌ഷനുകളുടെ നവീകരണം, സ്കൂൾ മേഖലയിൽ ഗേറ്റ് വേ ട്രീറ്റ്മെൻറ്, സോളാർ ലൈറ്റിങ്, ആധുനിക റോഡ് മാർക്കിങ്,ദിശാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സുരക്ഷാ വീഥി. റോഡപകടങ്ങളിലെ മരണ നിരക്ക് കുറയ്ക്കുന്നതിന് 28.2 കോടി രൂപ ചെലവിൽ പോസ്റ്റ് ക്രാഷ് ട്രോമ കെയർ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന നടപടികളും തുടങ്ങിവച്ചു. മാതൃകാ സുരക്ഷാ ഇടനാഴിയോട് അനുബന്ധിച്ചുള്ള പ്രദേശങ്ങളിലെ പ്രധാന സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നതിനും പദ്ധതിയിൽ തുക വകയിരുത്തിയിരുന്നു.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, അടൂർ ജനറൽ ആശുപത്രി, വാമനപുരത്തെയും കന്യാകുളങ്ങരയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സൗകര്യങ്ങളാണ് പ്രധാനമായും വർധിപ്പിക്കുന്നതിനു തീരുമാനിച്ചിരുന്നത്. 28.2 കോടി രൂപയാണ് ഇതിന് വരുന്ന ചെലവ്. റോഡ് വികസനത്തോടൊപ്പം റോഡ് സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകുന്ന പദ്ധതിയാണിത്. രാജ്യാന്തര നിലവാരമുള്ള മാതൃകാ സുരക്ഷാ റോഡാണിത്. റോഡ് അപകടങ്ങളുടെ എണ്ണവും, തീവ്രതയും അതുവഴി മരണനിരക്കും കുറയ്ക്കുന്നതിന് ലോകബാങ്ക് സഹായത്തോടെയാണ് റോഡ് സുരക്ഷാ കർമ പദ്ധതിക്ക് രൂപം നൽകിയത്.

ADVERTISEMENT

എന്നാൽ തുടക്കത്തിൽ പദ്ധതി വലിയ ആവേശത്തോടെ നടപ്പിലാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ പകുതിവഴിയിൽ നിർത്തി.കൂടുതൽ അപകട സാധ്യതയുള്ള റോഡുകളുടെ പട്ടികയിൽ കഴക്കൂട്ടം മുതൽ കിളിമാനൂർ വരെയുള്ള ഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കാൻ അനുവദിച്ച തുകയിൽ ബാക്കി ഏതു മേഖലയിൽ ചെലവഴിച്ചുവെന്നും കണക്കില്ല.റോഡിനു മതിയായ വീതിയും ദിശാ ബോർഡുകളും ഇല്ലാത്തതാണ് കൂടുതൽ അപകടം നടക്കുന്നതിനു കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. തൈക്കാട്–വാമനപുരം റോഡ് അപകടരഹിതമാക്കാൻ അധികൃതർ ഇടപെടണം എന്ന ആവശ്യം ശക്തമാകുകയാണ്.

English Summary:

The Thaikkad-Vamanapuram stretch of MC Road in Kerala is witnessing a concerning surge in accidents. Despite the launch of the Safe Corridor Project, the initiative has stalled, raising concerns about the project's progress and the allocation of funds. Locals demand immediate action to improve road safety.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT