എസ്എംവി സ്കൂൾ ഗേറ്റ് വിവാദം: എബിവിപി മാർച്ചിൽ സംഘർഷവും ലാത്തിചാർജും
തിരുവനന്തപുരം ∙ എസ്എംവി സ്കൂൾ ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് എബിവിപി നടത്തിയ കോർപറേഷൻ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിയടി നടത്തി. ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ കോർപറേഷൻ മതിൽ ചാടി കടന്നു പ്രതിഷേധിച്ചു. സംഘർഷത്തിൽ സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദ്, സമിതി അംഗം വി.ഗോകുൽ, സതീർഥ്യൻ എന്നിവർക്ക് പരുക്കേറ്റു. സ്വകാര്യ ബാറുടമയെ സഹായിക്കാനായാണ് കോർപറേഷൻ എസ്എംവി സ്കൂളിൽ പുതിയ ഗേറ്റ് നിർമിച്ചതെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

സംഘർഷം ഒരു മണിക്കൂറോളം നീണ്ടു നിന്നു. മതിൽ ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫിസ് സെക്രട്ടറി ജ്യോതിഷ്കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്യാണി ചന്ദ്രൻ, സമിതി അംഗങ്ങളായ വി.ഗോകുൽ, എസ്. അശ്വിൻ, ജില്ലാ സെക്രട്ടറി എം.എസ്.അനന്തു, സമിതി അംഗം മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.