കരുനിലക്കോട് കയർ വ്യവസായ സഹകരണ സംഘം വീണ്ടും തുറക്കാൻ ഇനിയെത്ര നാൾ ?
വർക്കല ∙ കരുനിലക്കോട് കയർ വ്യവസായ സഹകരണ സംഘം വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ബന്ധപ്പെട്ടവരിൽനിന്നു തണുപ്പൻ പ്രതികരണം. 37 സെന്റിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെ മൂന്നു വർഷം മുൻപ് വരെ സംഘം പ്രവർത്തിച്ചിരുന്നു. മതിയായ മൂലധനത്തിന്റെ അഭാവമാണ് നിലവിലെ സ്തംഭനാവസ്ഥയ്ക്ക്

വർക്കല ∙ കരുനിലക്കോട് കയർ വ്യവസായ സഹകരണ സംഘം വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ബന്ധപ്പെട്ടവരിൽനിന്നു തണുപ്പൻ പ്രതികരണം. 37 സെന്റിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെ മൂന്നു വർഷം മുൻപ് വരെ സംഘം പ്രവർത്തിച്ചിരുന്നു. മതിയായ മൂലധനത്തിന്റെ അഭാവമാണ് നിലവിലെ സ്തംഭനാവസ്ഥയ്ക്ക് കാരണം. ദിവസവും മുന്നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. ടിഎസ് കനാൽ ഇതിനരികിലൂടെയാണ് കടന്നുപോകുന്നത്. കരുനിലക്കോട് പാലത്തിനു സമീപം വള്ളങ്ങളിൽ ചരക്കുകയറ്റാനും സൗകര്യമുണ്ടായിരുന്നു.
കയർ വ്യവസായം പ്രതിസന്ധി നേരിട്ട സമയങ്ങളിലും അതിജീവിച്ച സംഘം മതിയായ പദ്ധതികളുടെ അഭാവത്താൽ മാന്ദ്യം നേരിട്ടു. മതിയായ സ്ഥലവും കെട്ടിടസൗകര്യവും കയർ പിരിക്കുന്നതിനുള്ള ഇലക്ട്രോണിക് റാട്ടുകളും കൈവശമുള്ളതിനാൽ സംഘത്തിന്റെ പുനരുജ്ജീവനത്തിനായി ആദ്യഘട്ടത്തിൽ കയർ തൊഴിൽ പരിശീലനകേന്ദ്രമായി മാറ്റാൻ വിശദമായ പ്രോജക്ട് നഗരസഭ അടക്കമുള്ള കേന്ദ്രങ്ങളിൽ നൽകിയിട്ടും അനക്കമില്ലെന്നാണ് മുൻ കൗൺസിലറും സംഘത്തിന്റെ ഭാരവാഹിയുമായ സജിത് റോയി പറയുന്നത്. ചുരുങ്ങിയത് നാലു ലക്ഷം രൂപ പ്രവർത്തന മൂലധനം ലഭ്യമായാൽ പരിശീലന കേന്ദ്രവും കയർ ഉൽപാദനവും ചേർന്നു മുന്നോട്ടു കൊണ്ടുപോകാമെന്ന നിലയിൽ കണക്കുകൂട്ടുമ്പോഴും അധികൃതർ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല.