മൊസൈക് രോഗത്തെ പ്രതിരോധിച്ച് ‘വെണ്ടക്കവിപ്ലവം’
വെള്ളനാട് ∙ മൊസൈക് രോഗത്തെ പ്രതിരോധിച്ച് നടത്തിയ വെണ്ടക്കൃഷി വിജയം. വിളവെടുപ്പിന്റെ ഉദ്ഘാടനം മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) മേധാവി ഡോ.ബിനു ജോൺ സാം നിർവഹിച്ചു. വെള്ളനാട് കൃഷി ഓഫിസർ ടി.ജി.ഉല്ലാസ്, രാജശ്രീ എന്നിവർ പ്രസംഗിച്ചു. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ആനക്കൊമ്പൻ എന്ന വെണ്ട

വെള്ളനാട് ∙ മൊസൈക് രോഗത്തെ പ്രതിരോധിച്ച് നടത്തിയ വെണ്ടക്കൃഷി വിജയം. വിളവെടുപ്പിന്റെ ഉദ്ഘാടനം മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) മേധാവി ഡോ.ബിനു ജോൺ സാം നിർവഹിച്ചു. വെള്ളനാട് കൃഷി ഓഫിസർ ടി.ജി.ഉല്ലാസ്, രാജശ്രീ എന്നിവർ പ്രസംഗിച്ചു. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ആനക്കൊമ്പൻ എന്ന വെണ്ട ചെടിയിൽ ഇൗ രോഗം വ്യാപകമായി പടർന്ന് കർഷകർക്ക് വലിയ നഷ്ടം ഉണ്ടായതോടെ ആണ് കെവികെ കൃഷിയിട പരീക്ഷണം നടത്തിയത്.
മഹാരാഷ്ട്രയിലെ മഹാത്മാ ഫൂലെ കൃഷി വിദ്യാപീഢ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 'ഫൂലേ വിമുക്ത' എന്ന വെണ്ട ഇനം മൊസൈക് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതായി അധികൃതർ കണ്ടെത്തി. ഈ ഇനമാണ് യുവ കർഷകർ വെളിയന്നൂർ കിടങ്ങുമ്മൽ സുജാലയത്തിൽ സുജിത്തിന്റെ കൃഷിയിടത്തിൽ കൃഷി ചെയ്തത്. കെവികെ ഹോർട്ടികൾചർ വിഭാഗം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് മഞ്ജു തോമസ് മേൽനോട്ടം വഹിച്ചു.