യുവാവിന്റെ ആത്മഹത്യ: സുഹൃത്തുക്കൾക്കെതിരെ പരാതിയുമായി ഭാര്യ
ബാലരാമപുരം∙ ലോണെടുത്തു നൽകാമെന്നു പറഞ്ഞു കബളിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തുക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വി.എസ്.വിന്ത്യ മുഖ്യമന്ത്രിക്കു പരാതി നൽകി. ശിവൻകോവിൽ റോഡ് അകരത്തിൻവിള ശ്രീനിലയത്തിൽ ശ്രീജിത്ത് ബാബു(38) ഈ മാസം 7 നാണ് ആത്മഹത്യ ചെയ്തത്.

ബാലരാമപുരം∙ ലോണെടുത്തു നൽകാമെന്നു പറഞ്ഞു കബളിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തുക്കൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വി.എസ്.വിന്ത്യ മുഖ്യമന്ത്രിക്കു പരാതി നൽകി. ശിവൻകോവിൽ റോഡ് അകരത്തിൻവിള ശ്രീനിലയത്തിൽ ശ്രീജിത്ത് ബാബു(38) ഈ മാസം 7 നാണ് ആത്മഹത്യ ചെയ്തത്. സുഹൃത്തുക്കളായ 6 പേർക്കെതെരിയാണ് വിന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല.
പച്ചക്കറികളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന ശ്രീജിത്തിന്റെ ബിസിനസ് നഷ്ടത്തിലായതറിഞ്ഞ ഇവർ 20 ലക്ഷം രൂപ ലോൺ എടുത്തു നൽകാമെന്നു വാഗ്ദാനം ചെയ്തു. ആകെയുള്ള 5 സെന്റ് വസ്തുവിന്റെ പ്രമാണം തിരികെയെടുത്ത് ഇവരെ ഏൽപിച്ചു. ലോൺ എടുക്കുന്നതിന് ആവശ്യമായ മറ്റു രേഖകളും ഒരു ബ്ലാങ്ക് ചെക്കും സംഘം കൈക്കലാക്കി. ലോണായി ലഭിച്ച 10 ലക്ഷം രൂപ പൂജപ്പുര സ്വദേശിയായ വി.എം.വിനു എന്നയാളുടെ പേരിലേക്ക് ബ്ലാങ്ക് ചെക്ക് ഉപയോഗിച്ചു മാറ്റി. ഇതറിഞ്ഞ് വിവരം അന്വേഷിച്ചപ്പോൾ ബാക്കി 10 ലക്ഷം രൂപ കൂടി കിട്ടിയശേഷം തരാമെന്ന് അറിയിച്ചു. സുഹൃത്തുക്കളുടെ നീക്കങ്ങളിൽ സംശയം തോന്നിയ ശ്രീജിത്ത് ബാബു ഇക്കാര്യം ഭാര്യ വിന്ത്യയെ അറിയിക്കുകയും ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു.