കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രം: ഫാർമസിസ്റ്റില്ല, സമയം ചുരുക്കി ആശുപത്രി; ഞായറാഴ്ച പ്രവർത്തനം നിർത്തി
പാറശാല ∙‘ഫാർമസിസ്റ്റിന്റെ അഭാവത്തിൽ ഇന്ന് ആശുപത്രി പ്രവർത്തിക്കുന്നതല്ല’– അടഞ്ഞുകിടന്ന കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഗേറ്റിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട നോട്ടിസ് കണ്ടു മടങ്ങിപ്പോയത് നൂറോളം പേർ. 2 ഫാർമസിസ്റ്റ് ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഒരാൾ സ്ഥലം മാറിപ്പോയതോടെ കഴിഞ്ഞ 4 ആഴ്ചയായി ഞായറാഴ്ചകളിൽ

പാറശാല ∙‘ഫാർമസിസ്റ്റിന്റെ അഭാവത്തിൽ ഇന്ന് ആശുപത്രി പ്രവർത്തിക്കുന്നതല്ല’– അടഞ്ഞുകിടന്ന കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഗേറ്റിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട നോട്ടിസ് കണ്ടു മടങ്ങിപ്പോയത് നൂറോളം പേർ. 2 ഫാർമസിസ്റ്റ് ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഒരാൾ സ്ഥലം മാറിപ്പോയതോടെ കഴിഞ്ഞ 4 ആഴ്ചയായി ഞായറാഴ്ചകളിൽ ആശുപത്രി പ്രവർത്തിക്കുന്നില്ല. ഞായറാഴ്ചത്തെ അവധി കൂടാതെ രാവിലെ 8 മണി മുതൽ വൈകിട്ട് 6 വരെ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ സമയം നിലവിൽ 4 വരെയായി ചുരുക്കി.
തൊഴിലാളി മേഖലയായ കൊല്ലയിൽ തൊഴിലുറപ്പടക്കം ജോലികൾക്കുശേഷമാണ് ഭൂരിഭാഗം പേരും ചികിത്സതേടി എത്തുന്നത്.സമയം ചുരുക്കിയതോടെ സ്വകാര്യ ആശുപത്രി ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആശുപത്രി പ്രവർത്തനം അകാരണമായി റദ്ദാക്കിയ മെഡിക്കൽ ഒാഫിസറുടെ നടപടിയിൽ അന്വേഷണം നടത്തി നടപടി ആവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി മഞ്ചവിളാകം ജയൻ വകുപ്പ് മന്ത്രിക്കു പരാതി നൽകി.