പത്തനംതിട്ട / തിരുവനന്തപുരം ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആരോഗ്യ സർ‍വകലാശാലയോട് അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സീപാസിനു കീഴിലുള്ള എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ

പത്തനംതിട്ട / തിരുവനന്തപുരം ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആരോഗ്യ സർ‍വകലാശാലയോട് അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സീപാസിനു കീഴിലുള്ള എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട / തിരുവനന്തപുരം ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആരോഗ്യ സർ‍വകലാശാലയോട് അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സീപാസിനു കീഴിലുള്ള എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട / തിരുവനന്തപുരം ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആരോഗ്യ സർ‍വകലാശാലയോട് അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സീപാസിനു കീഴിലുള്ള എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ.സജീവ് (21) ആണ് കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

സംഭവത്തിൽ ഇന്നലെ പത്തനംതിട്ട പൊലീസ് സഹപാഠികളുടെയും കോളജ് അധികൃതരുടെയും മൊഴിയെടുത്തു. അമ്മുവിന്റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു കൈമാറി. തുടർന്ന് എസ്എച്ച്ഒ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമ്മുവിന്റെ വീട്ടിലെത്തി രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി. ഹോസ്റ്റൽ വാർഡനിൽനിന്നും ജീവനക്കാരിൽനിന്നും കിട്ടിയ മറുപടികളിൽ പൊരുത്തക്കേടുകളുണ്ടെന്ന് അമ്മുവിന്റെ അമ്മ രാധാമണി പൊലീസിനോടു പറഞ്ഞു.

ADVERTISEMENT

‘ദിവസവും മകൾ ഞങ്ങളെ വിളിക്കും അല്ലെങ്കിൽ അങ്ങോട്ടു വിളിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വിളിക്കാതിരുന്നതിനാലാണ് അങ്ങോട്ടു വിളിച്ചത്. ഫോണെടുക്കാത്തതിനാൽ വാർഡനെ വിളിച്ചു, ആദ്യം എടുത്തില്ല. തുടരെ വിളിച്ചപ്പോൾ ഫോണെടുത്തു. അമ്മു തുണി എടുക്കാൻ പോകവെ കാൽ തെന്നി വീണെന്ന് അറിയിച്ചു. തുടർന്ന് സജീവ് ഹോസ്റ്റൽ നമ്പരിലേക്ക് വിളിച്ചപ്പോൾ അമ്മു മൂന്നാം നിലയിൽനിന്നു ചാടിയെന്നും താഴെ വീണുകിടക്കുന്നതാണ് കണ്ടതെന്നും പറഞ്ഞു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെന്നും അറിഞ്ഞു’– രാധാമണി പറ​ഞ്ഞു. അതേസമയം, വിദ്യാർഥിനിയുടെ പിതാവ് കഴിഞ്ഞ മാസം നൽകിയ പരാതിയിൽ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പ്രഫ. എൻ.അബ്ദുൽ സലാം പറഞ്ഞു. 

ഉയരം അവൾക്ക് പേടിയാണ്: സഹോദരൻ 
പോത്തൻകോട് ∙ ‘അമ്മു പാവമാണ്. ഉയരം അവൾക്കു പേടിയാണ്. കെട്ടിടത്തിനു മുകളിലേക്ക് കയറില്ല. ഈ വീട്ടിൽ പോലും അവൾ ടെറസിനു മുകളിലേക്കു പോകാറില്ല’– അമ്മുവിന്റെ സഹോദരൻ അഖിൽ വിതുമ്പുന്നു. ‘എന്താണ് സംഭവിച്ചതെന്നറിയണം. ഞാനുമായി ഏഴു വയസിനിളയതാണ് എന്റെ അമ്മു. സന്തോഷമായാലും സങ്കടമായാലും ഞങ്ങൾ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്.  കോളജ് അധികൃതർക്ക് അച്ഛൻ രണ്ടുവട്ടം പരാതിയും കൊടുത്തിരുന്നു. ഞാൻ ചെന്നൈയിലാണ് കുടുംബമായി താമസിക്കുന്നത്. പഠനം കഴിഞ്ഞെത്തുമ്പോൾ അവിടേയ്ക്കു വരാനുള്ള തയാറെടുപ്പിലായിരുന്നു അവൾ.

ADVERTISEMENT

വിമാന ടിക്കറ്റ് വരെ എടുത്തിരുന്നു. ആദ്യമായി വിമാനത്തിൽ കയറുന്ന ത്രില്ലിലായിരുന്നു അവൾ. അവൾ ജീവനൊടുക്കില്ല’–അഖിൽ ഉറപ്പിച്ചു പറയുന്നു.എൻജിനീയറിങ് കോളജിൽ മെറിറ്റിൽ പഠിക്കാൻ അവസരം കിട്ടിയിട്ടും സ്വന്തം താൽപര്യപ്രകാരമാണ് അമ്മു നഴ്സിങ്ങിനു ചേർന്നത്. അതും മെറിറ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പാത പിന്തുടരുകയായിരുന്നു അവൾ. പഠിക്കാൻ മിടുക്കിയായിരുന്ന അമ്മുവിന് പഠനം പൂർത്തിയാക്കി  മെഡിക്കൽ കോളജിൽ കുറച്ചുകാലം പരിശീലനം നേടിയശേഷം വിദേശത്തു പോകാനായിരുന്നു ആഗ്രഹമെന്നും ഒരുപാടു സ്വപ്നങ്ങൾക്കു പുറകിലായിരുന്നു അവളെന്നും അഖിൽ പറഞ്ഞു.

അമ്മു അവസാനം പറഞ്ഞു; ‘അമ്മേ, അച്ഛാ എനിക്ക് വേദനിക്കുന്നു’
പോത്തൻകോട് ∙ പഠനം പൂർത്തിയാക്കാൻ വെറും മാസങ്ങൾ മാത്രമുള്ളപ്പോഴാണ് പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാർഥിനി അമ്മു എ.സജീവിന്റെ (22) മരണം. 25ന് വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. മകളുടെ മരണം ഉൾക്കൊള്ളാനാകാതെ അവളുടെ പഠനകാര്യങ്ങളെക്കുറിച്ചും മറ്റും പറഞ്ഞു കൊണ്ടിരിക്കുന്ന അച്ഛൻ സജീവ്, വീട്ടിലെത്തുന്നവരുടെ കണ്ണ് നനയിക്കുന്നു. എല്ലാ ആഴ്ചയും വീട്ടിലെത്താറുള്ള അമ്മു ഒരു ദിവസം പോലും വീട്ടിലേക്ക് വിളിക്കുന്നത് മുടക്കാറില്ലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ADVERTISEMENT

‘തുടരെ വാർഡനെ വിളിച്ചു. മോളോട് സംസാരിക്കണമെന്നു പറഞ്ഞു. അരമണിക്കൂറിനു ശേഷമാണ് ഫോൺ കൊടുത്തത്. അമ്മേ എനിക്ക് വേദനിക്കുന്നു, അച്ഛാ എനിക്കു വേദനിക്കുന്നു എന്നാണ് അമ്മു അവസാനം പറഞ്ഞത്. ആരോ ഫോൺ പിടിച്ചു വാങ്ങും പോലെ തോന്നി’–  മരണത്തിൽ ദുരൂഹതയ്ക്ക് കാരണമായി അമ്മുവിന്റെ ബന്ധുക്കൾ പറയുന്നതിങ്ങനെ. ബന്ധുക്കളുടെ സംശയങ്ങളിതാണ്: ‘ഗുരുതര പരുക്കുകളുണ്ടായിട്ടും മണിക്കൂറുകൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആവശ്യമായ ചികിത്സ നിൽകാതെ അമ്മുവിനെ കിടത്തിയതെന്തിന്?. ബന്ധുക്കൾ എത്തിയിട്ട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയാൽ മതിയെന്ന് കൂടെ വന്നവർ നിർബന്ധം പിടിച്ചതെന്തിന്?. 

71 കിലോമീറ്റർ ദുരമുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ ആരുടെ നിർദേശപ്രകാരമാണ് 102 കിലോമീറ്റർ ദൂരത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നത്?,  ഓക്സിജൻ മാസ്കുപോലും ഇല്ലാത്ത ആംബുലൻസിലാണ് മൂന്നു നിലയുടെ മുകളിൽ നിന്നു വീണ കുട്ടിയെ കൊണ്ടു വന്നത്. വരുന്ന വഴി എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രികൾ ഉണ്ടായിട്ടും അവിടെ ഒരിടത്തും കയറ്റിയില്ല. ഐസിയു സംവിധാനമുള്ള ആംബുലൻസിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാത്തതെന്ത്?  ജനറൽ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മുവിന്റെ സ്ഥിതി കണ്ടുനിന്നവർ പോലും പെട്ടെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടും കൂടെ വന്നവർ അതും ചെവിക്കൊണ്ടില്ല. അമ്മുവിനെ മാനസികവും ശാരീരികവുമായി ചില സഹപാഠികൾ നിരന്തരം ഉപദ്രവിച്ചിരുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു. 

English Summary:

A fourth-year nursing student at SME College of Nursing in Pathanamthitta, Kerala, was found dead after allegedly falling from the hostel building. The family suspects foul play and raises concerns about potential harassment and negligence by the college authorities. The police have launched an investigation, and the Health Minister has ordered an inquiry by the Health University.