കുറയുന്ന മത്സ്യസമ്പത്ത്, പൊലിയുന്ന ജീവനുകൾ; ഇരമ്പുന്നു.. ആശങ്കത്തിര..
തിരുവനന്തപുരം∙ വീണ്ടുമൊരു ഫിഷറീസ് ദിനം വന്നെത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉയരുന്നത് 2 ആശങ്കകൾ. കുറയുന്ന മത്സ്യസമ്പത്ത്, കടലിൽ പൊലിയുന്ന ജീവനുകൾ. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ വരുമാനം സമ്മാനിച്ചിരുന്ന മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ
തിരുവനന്തപുരം∙ വീണ്ടുമൊരു ഫിഷറീസ് ദിനം വന്നെത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉയരുന്നത് 2 ആശങ്കകൾ. കുറയുന്ന മത്സ്യസമ്പത്ത്, കടലിൽ പൊലിയുന്ന ജീവനുകൾ. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ വരുമാനം സമ്മാനിച്ചിരുന്ന മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ
തിരുവനന്തപുരം∙ വീണ്ടുമൊരു ഫിഷറീസ് ദിനം വന്നെത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉയരുന്നത് 2 ആശങ്കകൾ. കുറയുന്ന മത്സ്യസമ്പത്ത്, കടലിൽ പൊലിയുന്ന ജീവനുകൾ. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ വരുമാനം സമ്മാനിച്ചിരുന്ന മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ
തിരുവനന്തപുരം∙ വീണ്ടുമൊരു ഫിഷറീസ് ദിനം വന്നെത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉയരുന്നത് 2 ആശങ്കകൾ. കുറയുന്ന മത്സ്യസമ്പത്ത്, കടലിൽ പൊലിയുന്ന ജീവനുകൾ. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ വരുമാനം സമ്മാനിച്ചിരുന്ന മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ പിടിക്കുന്ന മത്തിയുടെ തോത് വൻതോതിൽ കുറഞ്ഞുവരികയാണ്. മറ്റ് ഉപരിതല മത്സ്യങ്ങളുടെ ലഭ്യതയും കുറഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അതിജീവനം പ്രതിസന്ധിയിലാണ്.
കേരളത്തിൽ ലഭിക്കുന്ന മത്സ്യത്തിന്റെ 40 ശതമാനവും മത്തിയാണ്. 2012 ലാണ് കേരളത്തിൽ ഏറ്റവുമധികം മത്തി ലഭിച്ചത്, 3,99,000 ടൺ. പിന്നീട് വർഷം തോറും അതു താഴേക്കു പോയി. 2021ൽ വെറും 3,298 ടണ്ണായിരുന്നു ഉൽപാദനം. 2023 ൽ പ്രതീക്ഷയേകി 1,38, 980 ടൺ പിടിച്ചെങ്കിലും ഇക്കുറി കാര്യമായ ‘വിളവില്ലെ’ന്നു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
ചെറിയ മത്സ്യങ്ങളെ പിടിക്കുന്നതിന് മിനിമം ലീഗൽ സൈസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചെറിയ മീനുകളെ അപ്പാടെ പിടിച്ചെടുക്കുന്നതാണ് സംസ്ഥാനത്തെ മത്സ്യസമ്പത്തിന് ഇടിവുണ്ടാക്കുന്നത്. ചെറുമത്സ്യങ്ങളെ മീൻതീറ്റ ഉൽപാദത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോവുകയാണ്. പകരം മലയാളിക്കു കഴിക്കുവാനുള്ള മത്സ്യം അവിടെ നിന്ന് എത്തുകയും ചെയ്യുന്നു.
കടലെടുക്കുന്ന ജീവനുകൾ
മത്സ്യങ്ങളുടെ കൂട്ടക്കുരുതി പോലെയാണ് കടലിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതും. കഴിഞ്ഞ 13 വർഷ കാലയളവിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങൾക്കായി മത്സ്യത്തൊഴിലാളി ക്ഷേമ ഫണ്ടിൽ നിന്ന് കൈമാറിയത് 39.34 കോടി രൂപയാണ്.
അപകടം കൂടുതൽ ജില്ലയിൽ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം മത്സ്യത്തൊഴിലാളികൾ മരിച്ചതെന്നു ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാകുന്നു. കാണാതായവരിൽ 102 പേരും ജില്ലയിൽ നിന്നു തന്നെ. കൊല്ലം, കാസർകോട് ജില്ലകളിൽ നിന്ന് കാണാതായവരുടെ കണക്കുകൾ വകുപ്പിന്റെ കൈവശമില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
ഫിഷറീസ് ദിനാചരണം എന്ത്? എന്തിന്?
സുസ്ഥിര മത്സ്യ ബന്ധന രീതികളുടെ പ്രാധാന്യവും ആഗോള സമ്പദ്‌വ്യവസ്ഥയിൽ മത്സ്യബന്ധനത്തിന്റെ പങ്കും ഉയർത്തിക്കാട്ടുന്നതിനായി വർഷം തോറും നവംബർ 21 ലോക ഫിഷറീസ് ദിനമായി ആചരിക്കുന്നു. 1997-ൽ ‘വേൾഡ് ഫോറം ഓഫ് ഫിഷ് ഹാർവെസ്റ്റേഴ്‌സ് ആൻഡ് ഫിഷ് വർക്കേഴ്‌സ്’ ന്യൂഡൽഹിയിൽ യോഗം ചേർന്ന് 18 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂടിയാണ് വേൾഡ് ഫിഷറീസ് ഫോറം രൂപീകരിച്ചത്. സുസ്ഥിര മത്സ്യബന്ധന രീതികൾക്ക് വേണ്ടിയുള്ള ആഗോള കൂട്ടായ്മയ്ക്കായി വാദിക്കുന്ന പ്രഖ്യാപനത്തിൽ ഇന്ത്യയുൾപ്പെടെ ഒപ്പുവച്ചു. ലോകമെമ്പാടുമുള്ള 820 ദശലക്ഷം ആളുകൾക്ക് ഭക്ഷണവും പോഷണവും വരുമാനവും നൽകുന്നത് മത്സ്യ മേഖലയാണ്.
മത്സ്യമേഖല നേരിടുന്ന വെല്ലുവിളി
മത്സ്യസമ്പത്തിന് ഹാനിയുണ്ടാക്കുന്ന തരത്തിലുള്ള അനിയന്ത്രിതമായ മത്സ്യബന്ധനമാണ് ഇന്ന് മേഖല നേരിടുന്ന വെല്ലുവിളി. നിയമ വിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതുമായ അനിയന്ത്രിതവുമായ മത്സ്യബന്ധനം ലോകത്തെമ്പാടും നടന്നുവരുന്നതായി ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷൻ (എഫ്എഒ) ചൂണ്ടിക്കാണിക്കുന്നു. മത്സ്യ സമ്പത്തിന്റെ 90 ശതമാനവും പൂർണമായും ചൂഷണം ചെയ്യപ്പെട്ടതോടെ ജൈവശാസ്ത്രപരമായ വീണ്ടെടുക്കൽ പോലും സാധ്യമാകാത്ത അവസ്ഥയാണെന്നു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നു.
കടൽ ഇന്ന് മാലിന്യക്കൂമ്പാരം
പ്ലാസ്റ്റിക് പോലെയുള്ള ഹാനികരമായ വസ്തുക്കൾ കടലിലേക്ക് പുറന്തള്ളുന്നത് മത്സ്യസമ്പത്തിനു വൻതോതിൽ കുറവുണ്ടാക്കുന്നു. ഇത് മത്സ്യങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയെയും ബാധിക്കുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിലൂടെ ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങളും മത്സ്യങ്ങളെ കൂട്ടക്കുരുതി ചെയ്യുന്നു.