ഫണ്ടില്ല: നേമം ടെർമിനൽ നിർമാണം പ്രതിസന്ധിയിൽ
തിരുവനന്തപുരം∙ ആവശ്യമായ പണം ലഭിക്കാത്തതിനാൽ നേമം ടെർമിനൽ നിർമാണം നിലയ്ക്കുന്ന സ്ഥിതിയിൽ. 116 കോടിയുടെ പദ്ധതിക്ക് റെയിൽവേ ഇതുവരെ 7 കോടി രൂപയാണു നൽകിയത്. 22 കോടി രൂപയുടെ പണികൾ ഇതിനകം കരാർ കമ്പനി നേമത്ത് ചെയ്തിട്ടുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കമ്പനി പണി ചെയ്തതെങ്കിലും ഫണ്ടില്ലെന്ന കാരണം

തിരുവനന്തപുരം∙ ആവശ്യമായ പണം ലഭിക്കാത്തതിനാൽ നേമം ടെർമിനൽ നിർമാണം നിലയ്ക്കുന്ന സ്ഥിതിയിൽ. 116 കോടിയുടെ പദ്ധതിക്ക് റെയിൽവേ ഇതുവരെ 7 കോടി രൂപയാണു നൽകിയത്. 22 കോടി രൂപയുടെ പണികൾ ഇതിനകം കരാർ കമ്പനി നേമത്ത് ചെയ്തിട്ടുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കമ്പനി പണി ചെയ്തതെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞു ബില്ലുകൾ പാസാക്കി നൽകുന്നില്ല.
മഴ ഇല്ലാത്തതിനാൽ പണി പൂർണതോതിൽ നടക്കേണ്ട സമയമാണു ഡിസംബർ മുതൽ മേയ് വരെ. പണം അനുവദിച്ചില്ലെങ്കിൽ 2026 മാർച്ചിൽ പദ്ധതി പൂർത്തിയാകില്ല. അതേ സമയം തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 900 കോടിയിൽ അധികം രൂപ അനുവദിച്ചിട്ടുണ്ട്. പ്ലാൻ ഹെഡിൽ മാറ്റം വരുത്തി ഇതിൽ നിന്നു നേമം ടെർമിനലിന്റെ ഈ വർഷത്തെ പണികൾക്കായി 50 കോടി രൂപ നൽകാൻ കഴിയുമെങ്കിലും റെയിൽവേ ബോർഡ് അനങ്ങിയിട്ടില്ല.
പാത ഇരട്ടിപ്പിക്കൽ പണികൾ തമിഴ്നാട് ഭാഗത്ത് വേഗത്തിലായെങ്കിലും ആദ്യം തീർക്കുമെന്നു റെയിൽവേ പ്രഖ്യാപിച്ച തിരുവനന്തപുരം–നേമം (8 കിലോമീറ്റർ) ഭാഗത്ത് പണികൾ ഇഴയുകയാണ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താൽപര്യമെടുത്താണു നേമം പദ്ധതി വേഗത്തിലാക്കിയത്. എന്നാൽ പണം അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേ ബോർഡ് ഉഴപ്പുകയാണ്.