പണമടങ്ങിയ കവർ തിരികെ നൽകി: മാതൃകയായി സൗമ്യ
നേമം∙ ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ കവർ ഉടമയെ കണ്ടെത്തി തിരികെ നൽകി പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടർ ആർ.സൗമ്യ ചന്ദ്രൻ മാതൃകയായി. വിഴിഞ്ഞം ചപ്പാത്തിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തിയ പാപ്പനംകോട് ഡിപ്പോയിലെ ബസ് ഉച്ചക്കടയിൽ എത്തിയപ്പോഴാണ് കവർ

നേമം∙ ഡ്യൂട്ടിക്കിടെ ബസിൽ നിന്ന് കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ കവർ ഉടമയെ കണ്ടെത്തി തിരികെ നൽകി പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടർ ആർ.സൗമ്യ ചന്ദ്രൻ മാതൃകയായി. വിഴിഞ്ഞം ചപ്പാത്തിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തിയ പാപ്പനംകോട് ഡിപ്പോയിലെ ബസ് ഉച്ചക്കടയിൽ എത്തിയപ്പോഴാണ് കവർ ബസിനുള്ളിൽ കണ്ടത്. 35,000 രൂപ, ഒപ്പിട്ട 5000 രൂപയുടെ ചെക്ക്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകളാണ് ഉണ്ടായിരുന്നത്.
തുടർന്ന് കൺട്രോൾ റൂമിലും പാപ്പനംകോട് ഡിപ്പോയിലും വിവരം അറിയിച്ചശേഷം പാസ്ബുക്കിലെ വിവരം അനുസരിച്ച് ഇവർതന്നെ ഉടമയെ കണ്ടെത്തുകയായിരുന്നു. കുടുംബശ്രീ അംഗമായ ചപ്പാത്ത് സ്വദേശി രമണി കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പിരിച്ച ലോൺ തുക എസ്ബിഐ ഉച്ചക്കട ബ്രാഞ്ചിൽ അടയ്ക്കുന്നതിനുവേണ്ടി പോകുന്നതിനിടെയാണ് കവർ നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ ഡിപ്പോയിലെത്തിയാണ് ഇവർ പണവും രേഖകളും കൈപ്പറ്റിയത്. പാപ്പനംകോട് ഡിപ്പോ എടിഒ എസ്.മുഹമ്മദ് ബഷീറിന്റെ സാന്നിധ്യത്തിൽ സൗമ്യതന്നെ രേഖകൾ കൈമാറി.