ബാലരാമപുരം∙ പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽപ്പെട്ട കാഞ്ഞിരംകുളം കുളത്തിന് സമീപം റോഡിനു നടുവിൽ കോൺക്രീറ്റിട്ട ഭാഗം ഇടിഞ്ഞു താണിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്. ബാലരാമപുരം–വിഴിഞ്ഞം റോഡിൽ നിന്ന് മണലി വാർഡ് വഴി മുടവൂർപാറയിലേക്കു പോകുന്ന വഴിയിൽ 100 മീറ്ററോളം ദൂരത്തിൽ പലയിടത്തായിട്ടാണ് വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലരാമപുരം∙ പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽപ്പെട്ട കാഞ്ഞിരംകുളം കുളത്തിന് സമീപം റോഡിനു നടുവിൽ കോൺക്രീറ്റിട്ട ഭാഗം ഇടിഞ്ഞു താണിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്. ബാലരാമപുരം–വിഴിഞ്ഞം റോഡിൽ നിന്ന് മണലി വാർഡ് വഴി മുടവൂർപാറയിലേക്കു പോകുന്ന വഴിയിൽ 100 മീറ്ററോളം ദൂരത്തിൽ പലയിടത്തായിട്ടാണ് വൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പൊതുവേ ഇടുങ്ങിയ ഭാഗമാണിത്.

ഇതിൽ വലിയ കുഴിയിൽ ഓലമടൽ കുത്തിനിർത്തി അപകട സൂചന നൽകിയിരിക്കുകയാണ് നാട്ടുകാർ. മുൻപ് വയലായിരുന്ന ഭാഗം നികത്തി റോഡ് നിർമിച്ചതിനെ തുടർന്നാണ് ഇവിടെ സ്ഥിരമായി കുഴി രൂപപ്പെടുന്നത്. ഇതു പതിവായതോടെ അടുത്തിടെ കോൺക്രീറ്റ് ചെയ്തെങ്കിലും അടുത്ത മഴയിൽ മണ്ണിടിഞ്ഞ് കുഴി രൂപപ്പെട്ടു. നിർമാണത്തിലെ ക്രമക്കേടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സമീപത്തെ  അപകട സാധ്യതയുണ്ടായതിനാൽ കുഴികൾ വഗം മൂടണമെന്ന് ആവശ്യം ഉയർ‌ന്നിട്ടുണ്ട്.

English Summary:

A section of road near the Kanjiramkulam in Balaramapuram's Paruthimadom Residents Association area has collapsed, creating a hazard for motorists. The road, connecting Balaramapuram-Vizhinjam Road via Manali Ward to Mudavoorpara, has been riddled with large potholes for a 100-meter stretch. Despite the danger, the Panchayat is yet to take action, prompting locals to place warning signs for commuters.