സിപിഎം ആറ്റിങ്ങൽ ഏരിയ സമ്മേളനം: സർക്കാരിനു വിമർശനം, വകുപ്പുകൾക്കും
ആറ്റിങ്ങൽ∙ സിപിഎം ആറ്റിങ്ങൽ ഏരിയ സമ്മേളനത്തിൽ സർക്കാരിനെയും വിവിധ വകുപ്പുകളേയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിനിധികൾ. സർക്കാരിന്റെ മുഖം മിനുക്കുന്നതിനായി നടത്തിയ നവകേരള സദസ്സ് വൻ പരാജയമായിരുന്നെന്നും പ്രതിനിധികൾ സമ്മേളനത്തിൽ ആഞ്ഞടിച്ചു. വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥയാണ് നവകേരള സദസ്

ആറ്റിങ്ങൽ∙ സിപിഎം ആറ്റിങ്ങൽ ഏരിയ സമ്മേളനത്തിൽ സർക്കാരിനെയും വിവിധ വകുപ്പുകളേയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിനിധികൾ. സർക്കാരിന്റെ മുഖം മിനുക്കുന്നതിനായി നടത്തിയ നവകേരള സദസ്സ് വൻ പരാജയമായിരുന്നെന്നും പ്രതിനിധികൾ സമ്മേളനത്തിൽ ആഞ്ഞടിച്ചു. വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അവസ്ഥയാണ് നവകേരള സദസ് നടത്തിയതിലൂടെ ഉണ്ടായതെന്നും പ്രതിനിധികൾ വിമർശിച്ചു.വീണ വിജയനെതിരെ ആരോപണങ്ങൾ ഉയർന്ന ഒരു ഘട്ടത്തിൽ പോലും വ്യക്തമായ മറുപടിയില്ലാതെ പോയത് പൊതുജനങ്ങൾക്കിടയിൽ പാർട്ടിക്ക് കടുത്ത അവമതിപ്പുണ്ടാക്കിയെന്ന അതി രൂക്ഷമായ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. . പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിച്ചത് കടുത്ത ക്ഷീണമാണ് പാർട്ടിക്കുണ്ടാക്കിയതെന്നും പ്രതിനിധികൾ വിമർശിച്ചു. .
നേതാക്കളുടെ ധാർഷ്ട്യവും ഫണ്ട് പിരിവും സാധാരാണക്കാർക്കും പ്രവർത്തകർക്കും താങ്ങാവുന്നതിനും അപ്പുറമാണ്. അനിയന്ത്രിതമായ ഫണ്ട് പിരിവുകൾ കാരണം ബ്രാഞ്ച് സെക്രട്ടറിയാകാൻ പോലും ആരും തയാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നേതാക്കളുടെ ധിക്കാരം നിറഞ്ഞ പ്രവർത്തികൾ കാരണം അടിയുറച്ച പ്രവർത്തകർ പോലും പാർട്ടിയിൽ നിന്നും അകന്നു പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.പൊലീസിൽ ആർഎസ്എസ് പിടിമുറുക്കിയിട്ടും അത് കണ്ടെത്താൻ സർക്കാരിനും ആഭ്യന്തര വകുപ്പിനും കഴിയാത്തത് വൻ വീഴ്ചയായി പ്രതിനിധികൾ ചൂണ്ടിക്കാട്ടി . പൊലീസിനകത്ത് ബിജെപിക്ക് അനൂകൂലമായ മനോഭാവമുള്ള ഉദ്യോഗസ്ഥർ വർധിച്ചു വരുന്നത് സർക്കാരിന് തിരിച്ചടിയാകുന്നു.എന്നാൽ ഇവ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും സർക്കാരിനും വകുപ്പിനും കഴിയാത്തത് വൻ പരാജയമാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പൊലീസ് അസോസിയേഷൻ ഭാരവാഹികൾ സ്റ്റേഷൻ ഡ്യൂട്ടികളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നതായും , സുഖമുള്ള ജോലികൾ മാത്രം ചെയ്യുന്നവരായും ഒതുങ്ങിക്കൂടുകയാണെന്നും വിമർശനമുണ്ടായി.പാർട്ടിയെ വേട്ടയാടാൻ ശത്രുക്കൾക്ക് അവസരമൊരുക്കുന്ന നിലപാടുകളാണ് ഇ .പി ജയരാജൻ സ്വീകരിക്കുന്നതെന്ന് പ്രതിനിധികൾ ആരോപിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ കടുത്ത പരാജയത്തിന് പ്രധാന കാരണം ഇ.പി. ജയരാജന്റെ നിലപാടുകളായിരുന്നെന്ന അതിരൂക്ഷ വിമർശനം ഭൂരിഭാഗം പ്രതിനിധികളും ഉന്നയിച്ചു.ക്ഷേമപെൻഷനുകൾ മുടങ്ങിയതും, സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാത്തതും സർക്കാരിന്റെ നിറം കെടുത്തി. ധനവകുപ്പിന്റെ പരാജയമാണ് ഇവക്കെല്ലാം കാരണമെന്നും പ്രതിനിധികൾ നിശിതമായി വിമർശിച്ചു. ആരോഗ്യ വകുപ്പിന്റേയും , പൊതുമരാമത്ത് വകുപ്പിന്റേയും പ്രവർത്തനം പൊതു ജനങ്ങൾക്കിടയിൽ തൃപ്തികരമല്ലെന്നും വിമർശനമുണ്ടായി.പ്രതിനിധി സമ്മേളനം ഇന്നലെ സമാപിച്ചു.