ADVERTISEMENT

തിരുവനന്തപുരം∙ സ്കൂളുകളിൽ അധ്യാപക ഒഴിവുണ്ടെന്ന് ഓൺലൈൻ സൈറ്റിൽ പരസ്യം നൽകി സംസ്ഥാനത്ത് നാനൂറോളം യുവതികളെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. പത്തനാപുരം സ്വദേശി ജോൺ വർഗീസിനെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഏജൻസി ഫീസ് എന്ന പേരിൽ ഓരോരുത്തരിൽനിന്നും 500 മുതൽ 1000 രൂപ വരെ ഓൺലൈനായി കൈപ്പറ്റുന്ന പ്രതി, വിവിധ നഗരങ്ങളിലെ ലോഡ്ജുകളിൽ താമസിച്ചും യാത്ര ചെയ്തുമാണു തട്ടിപ്പ് നടത്തിയതെന്നു പൊലീസ് പറഞ്ഞു.പരസ്യം കണ്ട് ഫോൺ വിളിക്കുന്നവരോടു പല സ്കൂളിലും ഒഴിവുകളുണ്ടെന്നും അഭിമുഖത്തിനു മുൻപായി 500 മുതൽ 1000 രൂപ വരെ ഏജൻസി ഫീസ് നൽകണമെന്നും പറഞ്ഞു വിശ്വസിപ്പിക്കും. പിന്നീട് ഡിജിറ്റൽ പണമിടപാടിനായി ഏതെങ്കിലും കടകളിലെ ക്യു ആർ കോഡ് അയയ്ക്കും. പണം കളഞ്ഞുപോയെന്നും ഭാര്യ ക്യുആർ കോഡിലേക്കു പണം അയയ്ക്കുമെന്നും കടക്കാരോടും പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിലേക്കു പണം മാറ്റിയാണ് തട്ടിപ്പ്.എസ്എച്ച്ഒ ശിവകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary:

A shocking job scam targeting aspiring teachers has been busted in Thiruvananthapuram. Police have arrested John Varghese for allegedly duping over 400 women with fake teaching vacancy advertisements and a clever QR code scheme.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com