പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് കാരോട്ട് നിർമിച്ച ആർആർഎഫ് കേന്ദ്രം കാടുകയറുന്നു
പാറശാല∙പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ബ്ലോക്ക് പഞ്ചായത്ത് എഴുപത് ലക്ഷത്തോളം രൂപ ചെലവിട്ട് നിർമിച്ച ആർആർഎഫ് കേന്ദ്രം കാടുകയറുന്നു. 2021–22 വാർഷിക പദ്ധതിയിൽ പാറശാല ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്ക് ഉപയോഗിക്കാൻ കാരോട് പഞ്ചായത്തിലെ പഴയഉച്ചക്കട വാർഡിൽ 42 ലക്ഷം രൂപ ചെലവിട്ട് ഭൂമി വിലയ്ക്കു വാങ്ങി

പാറശാല∙പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ബ്ലോക്ക് പഞ്ചായത്ത് എഴുപത് ലക്ഷത്തോളം രൂപ ചെലവിട്ട് നിർമിച്ച ആർആർഎഫ് കേന്ദ്രം കാടുകയറുന്നു. 2021–22 വാർഷിക പദ്ധതിയിൽ പാറശാല ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകൾക്ക് ഉപയോഗിക്കാൻ കാരോട് പഞ്ചായത്തിലെ പഴയഉച്ചക്കട വാർഡിൽ 42 ലക്ഷം രൂപ ചെലവിട്ട് ഭൂമി വിലയ്ക്കു വാങ്ങി ആണ് കേന്ദ്രം നിർമിച്ചത്. 2022–23ൽ കെട്ടിട നിർമാണത്തിനു 16.5 ലക്ഷം രൂപയും പ്ലാസ്റ്റിക് പൊടിക്കുന്നതിനുള്ള യന്ത്രങ്ങൾ സ്ഥാപിക്കാൻ ശുചിത്വ മിഷൻ വിഹിതമായ പന്ത്രണ്ട് ലക്ഷം രൂപയും അടക്കം 71 ലക്ഷം രൂപ ചെലവഴിച്ചിട്ടും പ്രവർത്തനം മാത്രം ഇതുവരെ ആരംഭിച്ചിട്ടില്ല.
പഞ്ചായത്തുകളിലെ ഹരിതകർമ സേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് പൊടിയാക്കി ക്ലീൻ കേരള അടക്കം കമ്പനികൾക്ക് നൽകാൻ ആയിരുന്നു പദ്ധതി. ആർആർഎഫ് ഇല്ലാത്ത ഒട്ടേറെ പഞ്ചായത്തുകൾ പഞ്ചായത്ത് പരിധിയിൽ ഉണ്ടെങ്കിലും ബ്ലോക്ക് നടപ്പാക്കിയ കേന്ദ്രീകൃത സംവിധാനം ലക്ഷ്യത്തിൽ എത്താത്തതിനാൽ പുറമ്പോക്ക് സ്ഥലങ്ങളിൽ ആണ് പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്നത്. ലക്ഷക്കണക്കിനു രൂപ ചെലവിട്ട പദ്ധതി പാതി വഴി നിലച്ചതിൽ പ്രതിഷേധം ഉയർന്നതോടെ പദ്ധതി നടപ്പാക്കാൻ അടുത്ത കാലത്ത് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഏറ്റെടുക്കുന്ന എജൻസി ആയ ക്ലീൻ കേരള കമ്പനിക്കുആർആർഎഫ് വിട്ടു നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കി നൽകിയാൽ ഏറ്റെടുക്കാൻ കമ്പനി സന്നദ്ധത അറിയിച്ചെന്നാണു ബ്ലോക്ക് അധികൃതരുടെ വിശദീകരണം. സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഫണ്ട് വകയിരുത്തി പണി പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ തന്നെ വേണ്ടി വരും. പ്ലാസ്റ്റിക് സാധനങ്ങൾ സംഭരിച്ച് സംസ്കരിക്കാൻ ആർആർഎഫ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു ഒട്ടേറെ മാനദണ്ഡങ്ങൾ ശുചിത്വമിഷൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പഴയഉച്ചക്കടയിലെ കേന്ദ്രത്തിൽ റോഡ് അടക്കം അടിസ്ഥാന സൗകര്യങ്ങൾ പരിമിതം ആണെന്നും വിമർശനങ്ങൾ ഉണ്ട്.
ലക്ഷക്കണക്കിനു രൂപ ചെലവിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് വേണ്ടത്ര പഠനങ്ങൾ ഇല്ലാത്തതാണ് സ്ഥാപനത്തിന്റെ ദുരവസ്ഥയ്ക്കു ഇടയാക്കിയത്.തദ്ദേശ സ്ഥാപനങ്ങൾ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികൾ ജനകീയ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നും വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. വയോജനങ്ങളുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് വർഷങ്ങൾക്ക് മുൻപ് പാറശാല ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പകൽവീട് പദ്ധതിക്കു വേണ്ടി ഇരുപത് ലക്ഷം രൂപ ചെലവിട്ട് അയിര വടൂർക്കോണത്ത് നിർമിച്ച കെട്ടിടം പ്രവർത്തനം ഇല്ലാതെ പൂട്ടി കിടക്കുകയാണ്.
ഇരുപത് ബോട്ടിൽ ബൂത്ത് സ്ഥാപിക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഒൻപത് ലക്ഷം രൂപ ചെലവിട്ട നടപടി വൻ വിവാദം ആയിരുന്നു. ബോട്ടിൽ ബൂത്ത് സ്ഥാപിക്കാൻ ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകൾ തമ്മിൽ മത്സരം മുറുകിയതോടെ പലയിടത്തും ബൂത്തുകൾ നോക്കുകുത്തിയായി മാറി. ബ്ലോക്ക് ഒാഫീസ് വളപ്പിൽ തന്നെ പതിന്നാലു വനിതകൾക്ക് തൊഴിൽ ലഭിച്ചിരുന്ന പേപ്പർ ബാഗ് നിർമാണ യൂണിറ്റും കോവിഡ് ലോക്ക് ഡൗണോടെ പൂട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും തുറക്കാൻ നടപടി ഇല്ല.പ്രാഥമിക അന്വേഷണം പോലും നടത്താതെ ലക്ഷങ്ങൾ ചെലവിട്ടുള്ള പദ്ധതികൾ നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കുന്നതാണ് ഭൂരിഭാഗവും ഉപയോഗ ശൂന്യമായി മാറാൻ കാരണമെന്നും ആരോപണം ഉണ്ട്.